പയ്യോളി: ഒാേട്ടായിൽ മറന്നുവെച്ച അഞ്ച് പവൻ മാലയും 5000 രൂപയും ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചുെകാടുത്ത് ഒാേട്ടാ ഡ്രൈവർ. വടകരയിൽ സർവിസ് നടത്തുന്ന ഒാേട്ടാ ടാക്സി ഡ്രൈവർ പുതുപ്പണം അരവിന്ദ്ഘോഷ് റോഡിലെ കണ്ണംവെള്ളി മഹമൂദിെൻറ സത്യസന്ധതയാണ് പയ്യോളി പുനത്തുംതാഴ ഷിജിക്കും കുടുംബത്തിനും ആശ്വാസമായത്. വടകരയിൽ വ്യാപാരിയായ ഷിജിയും ഭാര്യ അഞ്ജുവും മകനും വെള്ളിയാഴ്ച രാത്രി എേട്ടാടെ വടകര എടോടിയിൽനിന്നായിരുന്നു ഒാട്ടം വിളിച്ചത്. മറന്നുവെച്ച സ്വർണമടങ്ങിയ ബാഗ് ഷിജിയുടെ വീട് കണ്ടെത്തി കൈമാറുകയായിരുന്നു. സത്യസന്ധതക്ക് പാരിതോഷികം നൽകിയെങ്കിലും മഹമൂദ് സ്നേഹപൂർവം നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.