നന്മണ്ട: അമ്പലപ്പൊയിലിലെ വെള്ളക്കെട്ടിന് ശമനമില്ല. ചെറിയ മഴപെയ്താലും റോഡ് വെള്ളത്തിൽ മുങ്ങും. നന്മണ്ട പടനിലം റോഡിലെ അമ്പലപ്പൊയിൽ സ്കൂളിന് അടുത്ത റോഡിലെ വെള്ളക്കെട്ടാണ് വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ദുരിതമാകുന്നത്. റോഡരികിലെ ഒാടകൾ ഇല്ലാതായതോടെയാണ് വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത്. റോഡിെൻറ പകുതി ഭാഗവും മഴ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വാഹന ബാഹുല്യം ഏറെയുള്ള റൂട്ടിലാണ് ഇൗ ദുരിതം. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ ഒരേസമയം വരുേമ്പാൾ കാൽനടക്കാർ എങ്ങോട്ടുമാറണമെന്ന് അറിയാതെ നട്ടം തിരിയും. ഇരുചക്ര വാഹനക്കാരുടെ കാര്യവും ഏറെ ദയനീയമാണ്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ പോകുേമ്പാൾ തെറിക്കുന്ന ചളിവെള്ളം കാൽനടക്കാരുടെ മേൽ പതിക്കുകയാണ്. ഇത് പലപ്പോഴും ഡ്രൈവർമാരും കാൽനടക്കാരും തമ്മിലുള്ള വാക്തർക്കത്തിനിടയാക്കുന്നുണ്ട്. വിദ്യാലയം പ്രവർത്തിക്കുന്ന ദിവസമാണെങ്കിൽ അധ്യാപകർ ട്രാഫിക് ഡ്യൂട്ടിയെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥയാണ്. ഇരുഭാഗത്തും ഒാടകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ല. സ്വകാര്യവ്യക്തികൾ ഒാടകൾ നികത്തി വീടുകളിലേക്ക് നടപ്പാത പണിയുന്നതിൽ മത്സരിക്കുകയാണെന്നും നന്മണ്ട പടനിലം റൂട്ടിലെ ജനങ്ങൾ പറയുന്നു. സ്വീകരണം കൊയിലാണ്ടി: ദേശീയ അധ്യാപക അവാർഡ് ലഭിച്ച ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.കെ. ഷാജിക്ക് സ്കൂളിൽ സ്വീകരണം നൽകി. കെ. ദാസൻ എം.എൽ.എ, എ. സജീവ്കുമാർ, കെ. ഷിജു, രാമദാസൻ, അൻസാർ, ഡോ. മിനി അജയ്, മൂസ, ജി.കെ. വേണു, കെ. നിഷ, കെ. രാഗേഷ്കുമാർ, എ.പി. പ്രബീത്, ടി.പി. അബ്ദുൽകരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.