രോഗികൾക്ക്​ ധനസഹായ വിതരണം

കൊയിലാണ്ടി: അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കാരുണ്യ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് മന്ത്രി കെ.ടി. ജലീൽ. കുറുവങ്ങാട് അൻസാറുൽ ഇസ്ലാം റിലീഫ് കമ്മിറ്റിയുടെ കിഡ്നി, അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണ പരിപാടി - 'നന്മ'- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ കെ. സത്യൻ, മുനവ്വറലി ശിഹാബ് തങ്ങൾ, സൈനുൽ ആബിദ് മുസ്ലിയാർ, പി. ഉസ്മാൻ ഹാജി, ബാലൻ അമ്പാടി, വീണ, അബൂബക്കർ പൊക്ലാരി, ടി.പി. അബ്ദുല്ല, വി.കെ. മുകുന്ദൻ, എസ്. സുനിൽ മോഹൻ, എം. സതീഷ് കുമാർ, കെ.ടി.എം. കോയ, സത്യചന്ദ്രൻ പൊയിൽക്കാവ്, എൻ.വി. ബാലകൃഷ്ണൻ, വിനോദ് മാരാർ കാഞ്ഞിലശ്ശേരി, കെ.കെ. മുരളി, അബ്ദുല്ല കരുവാഞ്ചേരി, അബ്ദുല്ല സദഫ്, ടി.പി. അഷ്റഫ്, എം.ടി. അഷ്റഫ്, എം.സി. ഷബീർ, പി.വി. മുസ്തഫ എന്നിവർ സംസാരിച്ചു. വി.എം. നൗഷാദ് സ്വാഗതവും പി.വി. ആലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.