പടം ab അസഹിഷ്ണുതക്കെതിരെ അണിനിരന്ന് പെണ്ണൊരുമ കോഴിക്കോട്: മതേതരവിശ്വാസികളായ എല്ലാ ജനവിഭാഗവും ഫാഷിസ്റ്റ് അസഹിഷ്ണുതക്കെതിരെ അണിനിരക്കേണ്ട സന്ദർഭമാണിതെന്ന് ടൗൺഹാളിൽ നടന്ന വനിതാകൂട്ടായ്മ അഭിപ്രായപ്പെട്ടു. 'ഫാഷിസ്റ്റ് അസഹിഷ്ണുതക്കെതിരെ പെണ്ണൊരുമ' എന്ന പേരിൽ വിമൻസ് വെൽഫെയർ അസോസിയേഷൻ കേരള (വാക്ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി വിവിധമേഖലയിലുള്ള നിരവധി വനിതകളുടെ ഒന്നിക്കലിന് വേദിയായി. വോട്ടുബാങ്ക് ലാക്കാക്കി താൽക്കാലിക ലാഭത്തിനുള്ള മതേതരവിശ്വാസികളുടെ അനൈക്യമാണ് അസഹിഷ്ണുതയുടെ വക്താക്കളിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചതെന്ന് കൂട്ടായ്മ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് നാം പുനർനിർമിക്കേണ്ടത്. മതേതരവിശ്വാസികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജാതിമതവിശ്വാസികളും മതമില്ലാത്തവരും രാജ്യത്തിനുവേണ്ടി െഎക്യപ്പെേടണ്ട സന്ദർഭമാണിത്-കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. ലതികാസുഭാഷ്, കാനത്തിൽ ജമീല, ആര്യഗോപി, ഫൗസിയ ഷംസ്, ഖദീജ നർഗീസ്, ഡോ.തസ്നീം ഫാത്തിമ, എ. റഹ്മത്തുന്നിസ, ജയശ്രീ കിഷോർ, ശ്രീജ നെയ്യാറ്റിൻകര, സി.എം. സനിയ, ഫാത്തിമ തഹ്ലിയ, അഫീദ അഹ്മദ്, ആയിഷ എസ്. ഷംസുദ്ദീൻ, െഎനുൽ ഹുദ, പത്മിനി ടീച്ചർ, രതി ഭാസ്കർ ബാലുശ്ശേരി, പി.പി.അലിഷ തുടങ്ങിയവർ സംസാരിച്ചു. വാക്ക് പ്രസിഡൻറ് അഡ്വ. ലൈല അശ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സഫിയ അലി സ്വാഗതവും പി. റുക്സാന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.