എം വി ആർ കാൻസർ സെൻറിലേക്ക് കെ എസ് ആർ ടി സി സർവീസിന്​ തുടക്കം

എം.വി.ആർ കാൻസർ സ​െൻററിലേക്ക് കെ.എസ്.ആർ.ടി.സി സർവിസിന് തുടക്കം കോഴിക്കോട്: എം.വി.ആർ കാൻസർ സ​െൻററിലേക്ക് വരുന്ന രോഗികൾക്കും യാത്രാനിരക്കിൽ സൗജന്യം അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ചൂലൂർ എം.വി.ആർ കാൻസർ സ​െൻററിലേക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസ് സർവിസ് മുടക്കംകൂടാതെ തുടരാൻ സർക്കാർ ശ്രദ്ധിക്കുമെന്നും മന്ത്രി അറിയിച്ചു. കെയർ ഫൗണ്ടേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. പി.ടി.എ. റഹീം എം.എൽ.എ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, റെയിൽവേ സ്റ്റേഷൻ മാനേജർ ജോസഫ് മാത്യു, കെ.എസ്.ആർ.ടി.സി മേഖല മാനേജർ മനോജ്കുമാർ എന്നിവർ സംസാരിച്ചു. എം.വി.ആർ കാൻസർ സ​െൻറർ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സാജു ജെയിംസ് സ്വാഗതവും സെക്രട്ടറി ടി.വി. വേലായുധൻ നന്ദിയും പറഞ്ഞു. 10.30ഒാടെ കാൻസർ സ​െൻററിലെത്തിയ ബസിന് ജീവനക്കാരുടെ നേതൃത്വത്തിൽ വരവേൽപ് നൽകി. must Photo caption: KSRTC bus service to MVRCCRI.jpg KSRTC bus timings.jpg കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് എം.വി.ആർ കാൻസർ സ​െൻററിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് സർവിസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.