കോഴിക്കോട്: അപേക്ഷകര്‍ക്ക് സേവനമൊരുക്കി ജനസേവനകേന്ദ്രം എന്നപേരില്‍ ചാരിറ്റി സൊസൈറ്റി കേരളത്തിലൊട്ടാകെ 1200 സെൻററുകളിലായി പ്രവര്‍ത്തനം തുടങ്ങി. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ അപേക്ഷഫീസ് മാത്രം ഈടാക്കിയാണ് ചെയ്ത്‌കൊടുക്കുന്നതെന്ന് ചെയര്‍മാന്‍ കല്ലാര്‍ ഹരികുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പാളയം ബസ് സ്റ്റാൻഡ് ബില്‍ഡിങ്ങിലെ സെൻറര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാർത്തസമ്മേളനത്തിൽ ജനസേവനകേന്ദ്രം കോഴിക്കോട്- റീജനൽ മാനേജർ സോജു സെബാസ്റ്റ്യൻ, ഇ.കെ. ജയൻ ജിമ്മി, ജെ. കുറിശി എന്നിവർ പങ്കെടുത്തു. കനോലി കനാൽ വികസനം: മാർച്ചും ധർണയും 19ന് കോഴിക്കോട്: കനോലി കനാൽ തീരജനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ 19ന് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യും. കനാൽ 14 മീറ്റർ വീതി കൂടുമ്പോൾ പ്രദേശത്തെ 530 വീടുകളും 110 കടകളും ഒഴിപ്പിക്കേണ്ടിവരുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും. കുണ്ടൂപ്പറമ്പ്, എരഞ്ഞിപ്പാലം ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൺവീനർ ഷംസുദ്ദീൻ കുനിയിൽ, കെ.എസ്. അരവിന്ദാക്ഷൻ, പ്രകാശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.