പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജ് ഒാഫിസിെൻറ പുതിയ കെട്ടിടത്തിെൻറ പ്രവൃത്തി പൂർത്തീകരിച്ചിട്ട് ഒരു വർഷമായെങ്കിലും ഉദ്ഘാടനം നടന്നില്ല. പെരുവണ്ണാമൂഴിയിൽ കടിയങ്ങാട് റോഡിനു സമീപമാണ് പുതിയ വില്ലേജ് ഒാഫിസ് പണികഴിപ്പിച്ചത്. നിലവിലെ വില്ലേജ് ഒാഫിസ് കാലപ്പഴക്കത്താൽ ജീർണിച്ചതോടെയാണ് പൊളിച്ച് പുതിയ കെട്ടിടം പണിതത്. തുടർന്ന് വില്ലേജ് ഒാഫിസ് ചക്കിട്ടപാറയിൽ കൃഷിഭവനോട് ചേർന്ന മുറിയിലേക്ക് മാറ്റുകയായിരുന്നു. ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ഈ ഓഫിസിൽ ജീവനക്കാർക്കുതന്നെ നിന്നുതിരിയാൻ സൗകര്യമില്ല. ഈ കെട്ടിടത്തിനു മുകളിൽ എത്തിപ്പെടാൻ പ്രായമായവരും സ്ത്രീകളും ഏറെ പ്രയാസപ്പെടുകയാണ്. വില്ലേജിെൻറ പരിധിയിൽ വരുന്ന മുതുകാട്, പേരാമ്പ്ര എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ഇവിടെ എത്തിച്ചേരാനും ഏറെ പ്രയാസമാണ്. ഉദ്ഘാടനം നീണ്ടുപോകാൻ കാരണം സി.പി.എം, സി.പി.ഐ പാർട്ടികൾ തമ്മിലുള്ള തർക്കമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കണമെന്ന് സി.പി.എമ്മും വകുപ്പുമന്ത്രി ചന്ദ്രശേഖരനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് സി.പി.ഐയും പറയുന്നു. ഇരു പാർട്ടികളും വിട്ടുവീഴ്ചക്ക് തയാറാവാത്തതാണ് പുതിയ വില്ലേജ് ഒാഫിസ് കെട്ടിടം നോക്കുകുത്തിയാകാൻ കാരണം. മൂന്നാർ വിഷയത്തിലുൾപ്പെടെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയ റവന്യുമന്ത്രി ചന്ദ്രശേഖരനെ ഉദ്ഘാടനത്തിന് വിളിക്കുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ലത്രെ. ചക്കിട്ടപാറ പഞ്ചായത്തിലെ താനിയോട്ട് നിർമാണം പൂർത്തിയായ പേരാമ്പ്ര വില്ലേജ് ഓഫിസ് കെട്ടിടവും ഉദ്ഘാടനം കാത്ത് കിടക്കുകയാണ്. പുതിയ വില്ലേജ് ഒാഫിസുകൾ ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.