പേരാമ്പ്ര: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ ലേലം ചെയ്യുന്നത് രണ്ടാം തവണയും മുടങ്ങി. കോടികൾ മുടക്കി നഗരമധ്യത്തിൽ നിർമിച്ച വ്യാപാര സമുച്ചയത്തിലെ മുറികളുടെ ലേലമാണ് ആവശ്യക്കാരില്ലാത്തതു കാരണം മുടങ്ങിയത്. കഴിഞ്ഞയാഴ്ച ആരും ലേലത്തിനെത്താത്തതിനാൽ മുടങ്ങിയിരുന്നു. മുറികൾക്കു നിശ്ചയിച്ച ഭീമമായ നിക്ഷേപതുകയാണ് വ്യാപാരികളെ ലേലത്തിൽനിന്നും അകറ്റിയത്. ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തെക്കാളും തുക കുറച്ചിരുന്നു. താഴത്തെ നിലയിലുള്ള മുറികൾക്ക് 15 ലക്ഷം രൂപയും മറ്റു നിലകളിലേതിന് അതിനാനുപാതികമായുമാണ് ശനിയാഴ്ചത്തെ ലേലത്തിൽ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞതവണ ഇത് 20 ലക്ഷമായിരുന്നു നിശ്ചയിച്ചത്. സഹകരണബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്താണ് കെട്ടിട സമുച്ചയം നിർമിച്ചത്. മുറികൾ എത്രയും പെട്ടെന്ന് ലേലത്തിന് നൽകിയാൽ മാത്രമേ വായ്പ തിരിച്ചടക്കാൻ കഴിയുകയുള്ളൂ. നിക്ഷേപതുക വളരെ കൂടുതലാണെന്നാണ് വ്യാപാരികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.