യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരെ ​േകസ്​

പേരാമ്പ്ര: വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണ​െൻറ മകൾ ജിൻസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരൻ വേളം പെരുവയൽ സ്വദേശി തട്ടാ​െൻറ മീത്തൽ സന്ദീപിനെതിരെ (30) പേരാമ്പ്ര പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. യുവതിയുടെ ബന്ധുക്കൾ, സി.പി.എം, ഡി.വൈ.എഫ്, ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകൾ യുവാവിനെതിരെ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. നിശ്ചയിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയ മനോവിഷമത്തിലാണ് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നതെന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. വിവാഹനിശ്ചയശേഷം യുവാവ് ജിൻസിയെയും കൂട്ടി പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പറയുന്നു. ഫോൺ വിളിക്കുമ്പോൾ എടുത്തിട്ടില്ലെങ്കിലും ബിസിയായാലും മറ്റും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. യുവാവി​െൻറ ഫോൺ പ്രവർത്തനരഹിതമാണ്. ഇയാളെ തിരഞ്ഞ് പൊലീസ് വേളത്തെ വീട്ടിൽ പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. യുവതി െഗസ്റ്റ് അധ്യാപികയും യുവാവ് തോടന്നൂർ ബി.ആർ.സി ജീവനക്കാരനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.