കനത്ത മഴ​; നഗരം ഗതാഗതക്കുരുക്കിലമർന്നു

കോഴിക്കോട്: കനത്തമഴയിൽ നഗരം നനഞ്ഞൊലിച്ചു. രണ്ടുദിവസമായി ഇടവിട്ട് പെയ്യുന്ന മഴ ശനിയാഴ്ച ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിക്കുകയായിരുന്നു. നടപ്പാതകളും റോഡുകളും വെള്ളത്തിൽ മുങ്ങി. ഒാടയിൽ നിന്നുള്ള മലിനജലം കൂടി മഴവെള്ളത്തോടൊപ്പം റോഡിൽ പടർന്നൊഴുകിയപ്പോൾ ജനങ്ങൾ ശരിക്കും വലഞ്ഞു. അതിനിടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വാഹനങ്ങൾ അരിച്ചരിച്ചാണ് നീങ്ങിയത്. വൈകുേന്നരം അഞ്ച് കഴിഞ്ഞതോടെ മാവൂർ റോഡ്, സ്റ്റേഡിയം ജങ്ഷൻ, പാളയം, മീഞ്ചന്ത ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. നടപ്പാതകളിൽ പലയിടത്തും സ്ലാബുകൾ ഇളകിക്കിടന്നതിനാൽ കാൽനടയാത്ര ഏറെ അപകടകരമായി. മാവൂർറോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ മൊഫ്യൂസിൽ സ്റ്റാൻഡ് വരെ മിക്കവാറും ഭാഗങ്ങളിൽ റോഡും നടപ്പാതയും വെള്ളത്തിൽ മുങ്ങി. ശ്രീകണ്ഠേശ്വര േക്ഷത്രറോഡ് ഉൾപ്പെടെ നഗരത്തിലെ ഉൗടുവഴികളിലെല്ലാം വെള്ളം കയറിയതിനാൽ മിക്കവരും പ്രധാന റോഡുകളെയാണ് ആശ്രയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.