ദേശീയ വനിത കമീഷ​െൻറ പ്രസ്​താവന പദവിക്ക്​ നിരക്കാത്തത്​ ^കോടിയേരി

ദേശീയ വനിത കമീഷ​െൻറ പ്രസ്താവന പദവിക്ക് നിരക്കാത്തത് -കോടിയേരി കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നെതന്ന ദേശീയ വനിത കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലത്തി​െൻറ പ്രസ്താവന അവരുെട പദവിക്ക് നിരക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട്ട് പറഞ്ഞു. കേസ് ഡയറി പോലും കാണാതെ കുറ്റംപറയുന്നത് രാഷ്ട്രീയലക്ഷ്യം വെച്ചാണ്. കേസിൽ സംസ്ഥാന സർക്കാർ നല്ല രീതിയിലാണ് പ്രവർത്തിച്ചെതന്ന് കോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ ഇരക്കൊപ്പമാണ് നിലകൊള്ളുക. മന്ത്രി തോമസ് ചാണ്ടി കായൽ ഭൂമി കൈയേറിയെന്ന് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മന്ത്രിയാവുന്നതിനുമുേമ്പ അദ്ദേഹത്തിന് ഭൂമിയുണ്ട്. ഇപ്പോൾ ആരോപണമുന്നയിക്കുന്നവർ ഇതുവെര എവിടെയായിരുന്നുെവന്നും കോടിയേരി ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.