മാവൂർ: ഗ്രാമപഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിൽ. വീട്ടുപറമ്പിെല അടുക്കളതോട്ടം മുതൽ വാഴകൃഷിയടക്കം നശിപ്പിക്കുന്നത് പതിവായി. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ രാത്രി മുഴുവൻ പറമ്പുകളിൽ വിഹരിക്കുകയാണ്. രാത്രി വീടിനുപുറത്ത് ഇറങ്ങാൻപോലും ആളുകൾ ഭയപ്പെടുന്നു. അരയേങ്കാട്, കണിയാത്ത്, താത്തൂർപൊയിൽ, പള്ളിയോൾ, എളമരം, കണ്ണിപ്പറമ്പ്, പനങ്ങോട്, പൈപ്പ്ലൈൻ തുടങ്ങിയ ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായത്. പൈപ്പ് ലൈൻ പരിസരത്ത് പേർക്കത്താട്ടിൽ ഭാഗത്താണ് കഴിഞ്ഞദിവസം ഇവയുടെ ആക്രമം. പേർക്കത്താട്ടിൽ ഗോപി, പരേതനായ കൃഷ്ണൻ, ഇ.എൻ. പത്മാവതിയമ്മ, മുരളീ സദനത്തിൽ ഗീത, കെ. വിശാലാക്ഷി, മേലേപുരക്കൽ കൃഷ്ണൻകുട്ടി, പുളിയുള്ളകണ്ടി വനജ തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്. വാഴ, ചേമ്പ്, ചേന, മരച്ചീനി, കൂവ, കൂർക്കൽ തുടങ്ങി സകലവിളകളും കാട്ടുപന്നികൾ ഉഴുതുമറിക്കുകയാണ്. വയലുകളിലടക്കം നിലമൊരുക്കി വാഴയും മറ്റു കൃഷിയും നടുന്ന സമയമാണിത്. കൃഷിയിറക്കുന്നതിനു മുമ്പുതന്നെ വീട്ടുപറമ്പുകളിൽ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ഭീതിയിലാണ്. കഴിഞ്ഞവർഷം താത്തൂർപൊയിൽ, പനങ്ങോട്, പള്ളിയോൾ, കണ്ണിപ്പറമ്പ് ഭാഗങ്ങളിൽ വ്യാപകമായി വാഴകൃഷി നശിപ്പിച്ചിരുന്നു. വാഴകളുടെ കന്ന് അടക്കം പിഴുതുമാറ്റുന്ന രീതിയിലാണ് ആക്രമണം. ഗ്രാസിം ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കാടുമൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ പകൽ കഴിച്ചുകൂട്ടുന്നത്. അസമയത്ത് റോഡിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും ആശങ്കയിലാണ്. പലരും റോഡിൽ ഇവയെ കണ്ടുമുട്ടുന്നുണ്ട്. ഭാഗ്യംകൊണ്ടു മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം താത്തൂർ സ്വദേശിയായ യുവാവിനെ സ്കൂട്ടറിൽ വരുേമ്പാൾ കാട്ടുപന്നി ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ് ദിവസങ്ങളോളം ഇയാൾ ചികിത്സയിലായിരുന്നു. താത്തൂർപൊയിലിൽ വീട്ടുകിണറ്റിൽ കാട്ടുപന്നി വീണ സംഭവവും ഉണ്ടായി. കാട്ടുപന്നികളെ തുരത്താനോ കാടുകൾ വെട്ടിത്തെളിച്ച് പകൽസമയത്തുള്ള ഇവയുടെ താവളം ഇല്ലാതാക്കാനോ നടപടിയുണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.