മഹാത്മാഗാന്ധിയെ മോദിക്കു പിന്നിൽ ​കെട്ടി

കാസർകോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ നരേന്ദ്രമോദിയുടെ പിന്നിൽ ചേർത്തുകെട്ടി ബി.ജെ.പിയുടെ മോദിജയന്തി ആഘോഷം. മഹാത്മാഗാന്ധിയേക്കാൾ പ്രാധാന്യം മോദിക്ക് നൽകുന്നതാണ് ബി.ജെ.പി നടത്തുന്ന ദേശീയ കാമ്പയിൻ. ഇന്ന് (17) തുടങ്ങുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് സമാപിക്കുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനം മുതൽ ഒരാഴ്ചക്കാലമാണ് രാജ്യത്ത് സേവനദിനം ആചരിക്കാറ്. എല്ലാ പ്രസ്ഥാനങ്ങളും വിദ്യാലയങ്ങളും ഇൗ ദൗത്യത്തിൽ പങ്കാളികളാകും. എന്നാൽ, മോദിയുടെ ജന്മദിനത്തി​െൻറ പിറകിൽ മഹാത്മാഗാന്ധിയെ ചേർത്തുെവച്ച് പാർട്ടിക്കുകീഴിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണ് ബി.ജെ.പി. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയതിനെ എതിർക്കുന്ന ആർ.എസ്.എസ് നിലപാട് നടപ്പിൽവരുത്താനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഗാന്ധിയെ രാഷ്ട്രപതി സ്ഥാനത്തുനിന്നും പിഴുതുമാറ്റുന്നതി​െൻറ ഭാഗമായാണ് മോദിയുടെ കീഴിൽ ഗാന്ധിയെ കെട്ടുന്ന കാമ്പയിൻ ഇന്ന് ആരംഭിക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായാണ് തന്ത്രത്തിനു പിന്നിൽ. ഗാന്ധി ജയന്തിയെ മറ്റൊരു ജയന്തിയുമായി ചേർത്തുവെക്കുന്നത് രാജ്യത്ത് ആദ്യമാണ്. മോദി അധികാരത്തിൽ വന്ന ആദ്യവർഷത്തെ ഗാന്ധിജയന്തി സ്വച്ഛ് ഭാരത് ആയി ആചരിച്ചിരുന്നു. പ്രധാനമന്ത്രിയായ ഉടൻ അമേരിക്കയിൽ പോയി തിരിച്ചെത്തിയ മോദി കൃത്രിമ മാലിന്യം സൃഷ്ടിച്ച് ഡൽഹി തൂക്കുന്ന ചിത്രം ഏറെ ചർച്ചയായിരുന്നു. മോദിയുടെ രണ്ടാം ഗാന്ധിജയന്തി കഴിഞ്ഞ വർഷം ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രചാരണങ്ങളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഗാന്ധിയെ മാറ്റിപ്രതിഷ്ഠിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഇത്തവണ മോദിക്കു പിന്നിൽകെട്ടി ഗാന്ധിജയന്തിയോടെ ശുചീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഗാന്ധിയെ വെടിവെച്ചുകൊന്ന കേസിൽ പ്രതികൾ ആർ.എസ്.എസുകാരാണ്. നാഥുറാം വിനായക് ഗോദ്സെയെ ഇപ്പോഴും ആർ.എസ്.എസ് തളിപ്പറഞ്ഞിട്ടില്ല. ഹിന്ദു തീവ്രവാദികൾ ഗോദ്സെക്ക് ക്ഷേത്രം പണിയുകയാണ് ചെയ്തത്. സർദാർ വല്ലഭ്ഭായ് പേട്ടലിനെയാണ് ആർ.എസ്.എസ് രാഷ്ട്രപിതാവായി ഉയർത്തിക്കാണിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവ ശുചീകരിക്കുന്ന ചടങ്ങ് സംസ്ഥാനതല നേതാക്കൾ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 'പാർട്ടി ദേശീയതലത്തിൽ നടത്തുന്ന കാമ്പയി​െൻറ ഭാഗമാണിതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ ശ്രീകാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു. കാമ്പയിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വിലയിരുത്താം. ഗാന്ധിയെ ബി.ജെ.പി തള്ളിപ്പറഞ്ഞിട്ടില്ല -അദ്ദേഹം പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.