നാദാപുരം: എസ്.ബി.ഐ എ.ടി.എം കാർഡ് കൈവശമുള്ള ആളുകളെ കേന്ദ്രീകരിച്ച് ഓൺ ലൈൻ തട്ടിപ്പ് വ്യാപകം. കാർഡ് നമ്പറും ഒ.ടി.പി നമ്പറും ടെലിഫോൺ വഴി കൈക്കലാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഇതിനകം സൈബർ സെല്ലിൽ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം നിരവധിപേർ തട്ടിപ്പിനിരയായതായാണ് വിവരം. അക്കൗണ്ടിൽനിന്ന് ഓൺലൈൻ വഴി പണം നഷ്ടപ്പെട്ടശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പലരും അറിയുന്നത്. ഏതെങ്കിലും ഡാറ്റ ബേസിൽനിന്ന് അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പർ തരപ്പെടുത്തിയശേഷമാണ് തട്ടിപ്പ് സംഘങ്ങളിൽനിന്ന് എ.ടി.എം കാർഡ് ഉടമകളെ തേടി ഫോൺവിളി വരുന്നത്. എസ്.ബി.ഐയിൽനിന്നാണെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് ഇംഗ്ലീഷിലാണ് വിളിക്കുക. എ.ടി.എം കാർഡ് പുതിയത് ലഭിച്ചോ എന്നാണ് ആദ്യചോദ്യം. പഴയ എ.ടി.എം കാർഡ് പുതുക്കുന്ന സമയമായതിനാൽ ആരും ഫോൺ വിളിയെ സംശയിക്കുകയില്ല. ഇല്ലെന്നാണ് മറുപടിയെങ്കിൽ അടുത്തദിവസം കൊറിയർ വഴി ലഭിക്കുമെന്ന് മറുപടി നൽകും. കൊറിയറുകാരെൻറ പേരും ഫോൺ നമ്പറുമടക്കം നൽകുകയും ചെയ്യും. ഇതോടെ, അക്കൗണ്ട് ഉടമയുടെ വിശ്വാസം ആർജിച്ചിരിക്കും. തുടർന്നാണ് പണം തട്ടാനുള്ള ശ്രമം ആരംഭിക്കുന്നത്. പുതിയ എ.ടി.എം കാർഡിെൻറ അവസാന സീരിയൽ നമ്പറാണെന്ന് അറിയിച്ച് നാലക്ക നമ്പർ പിന്നീട് ഫോണിൽ മെസേജ് ചെയ്യും. നിലവിലുള്ള എ.ടി.എം കാർഡ് ഡിആക്ടിവേറ്റ് ചെയ്തതായും മെസേജ് വരും. ഇതിനുശേഷം മെസേജ് വന്ന വിവരം ഫോണിൽ അറിയിക്കുകയും കാർഡ് ഉടമയെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യും. എ.ടി.എം കാർഡിെൻറ അവസാന നാലക്ക സീരിയൽ നമ്പറും ചുളുവിൽ കാർഡ് ഉടമയെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. ഓൺലൈൻ വെരിഫിക്കേഷനാണെന്ന് പറഞ്ഞാണ് ഇങ്ങനെ ഉടമയിൽനിന്ന് നമ്പർ വാങ്ങുന്നത്. ഇതിനിടയിൽ കാർഡ് ഉടമക്ക് പുതുതായി ലഭിക്കുന്ന എ.ടി.എം കാർഡിൽ ഓൺലൈൻ പർച്ചേസിന് 10,000 -രൂപ റീവാർഡ് പോയിൻറ് ഉണ്ടെന്ന വാഗ്ദാനവും നൽകും. രണ്ട് മാസത്തിനകം ഇത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പണം നഷ്ടമാകുമെന്നും വിവരം വേറെ ആർക്കും ഷെയർ ചെയ്യരുതെന്നും സൂചിപ്പിച്ച് വീണ്ടും മെേസജ് വരും. ഇതിൽ ഒ.ടി.പി നമ്പറും ഉൾപ്പെടുത്തിയിരിക്കും. കാർഡ് ഉടമക്ക് ലഭിച്ച മെസേജ് ശരിയാണോ എന്നറിയാൻ വായിക്കാൻ പറയും ഇങ്ങനെ വായിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് ഉടമയുടെ അക്കൗണ്ടിൽനിന്ന് പണം വലിക്കുന്നത്. റോഹിങ്ക്യൻ ഐക്യദാർഢ്യ റാലി വില്യാപ്പള്ളി: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഹിങ്ക്യൻ അഭയാർഥികളോട് ഐക്യദാർഢ്യ റാലി നടത്തി. വില്യാപ്പള്ളി ടൗണിൽ നടന്ന പരിപാടിക്ക് യൂനുസ് രാമത്ത്, ചെത്തിൽ സുബൈർ, പി.സി നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.