യുവാവിനെ കൊലപ്പെടുത്തി കത്തിച്ച സംഭവം: സമാന കേസുകളിലേക്ക് അന്വേഷണം കുരുവട്ടൂർ: യുവാവിനെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ പ്രതികൾക്ക് പ്രദേശവാസികളിൽ ചിലരുടെ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ യുവാവിനെ വെട്ടി കിണറ്റിലിട്ട സംഭവവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണെന്ന് ചേവായൂർ സി.െഎ കെ.കെ. ബിജു പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള ആൾ നൽകിയ വിവരണങ്ങളും സാഹചര്യത്തെളിവുകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സമാനമായ രീതിയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്ത കാലത്ത് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. മൃതദേഹം തള്ളിയവർക്ക് സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതായി പൊലീസ് പറയുന്നു. വിവിധ സ്ക്വാഡുകളായാണ് അന്വേഷണം നടക്കുന്നത്. ഒാരോ ദിവസത്തെയും അന്വേഷണ പുരോഗതി വിലയിരുത്തിയാണ് പൊലീസ് മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.