പേരാമ്പ്ര: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിൽ മനംനൊന്ത് പാരലൽ കോളജ് അധ്യാപികയായ യുവതി തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് കേസെടുത്തു. വെള്ളിയൂരിലെ പുതിയോട്ടുംകണ്ടി ബാലകൃഷ്ണെൻറ മകൾ ജിൻസിയാണ് (26) വ്യാഴാഴ്ച ഉച്ചയോടെ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. പൊലീസ് ആത്മഹത്യ കുറിപ്പ് വീട്ടിൽനിന്നും കണ്ടെടുത്തു. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തതുകൊണ്ടാണ് മരണം വരിക്കാൻ തീരുമാനിച്ചതെന്നാണ് കുറിപ്പിലുള്ളത്. ആത്മഹത്യ കുറിപ്പും യുവതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തമാസം നടക്കേണ്ട കല്യാണത്തിന് ജിൻസിയുടെ വീട്ടുകാർ കത്തടിച്ച് ക്ഷണം തുടങ്ങിയിരുന്നു. പ്രതിശ്രുത വരനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്.ഐ വി. സിജിത്ത് പറഞ്ഞു. ജിൻസിയോടുള്ള ആദരസൂചകമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിന് വെള്ളിയാഴ്ച അവധി നൽകി. ഇവർ ഇവിടെ ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.