ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിലായി 13 പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടു. അംഗീകാരം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ പഠനം പൂർത്തീകരിച്ചവരടക്കം യുവ ഡോക്ടർമാർ പ്രതിസന്ധിയിൽ. സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽ അറനൂേറാളം പി.ജി സീറ്റുകളുടെ അംഗീകാരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മാത്രം ഒരുവർഷം ഏഴ് ഡിപ്പാർട്മെൻറുകളിലായി 13 യുവ ഡോക്ടർമാരുടെ ഉപരിപഠനമാണ് അവതാളത്തിലായത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഫോറൻസിക് മെഡിസിൻ, റേഡിയോ ഡൈഗ്നോസിസ്, കമ്യൂണിറ്റി മെഡിസിൻ, ഫിസിയോളജി, പി.എം.ആർ എന്നീ ഏഴ് ഡിപ്പാർട്മെൻറുകളിലായാണ് 13 സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടത്. 14 സീറ്റുകളുള്ള ജനറൽ മെഡിസിനിൽ 10 സീറ്റിനും 10 സീറ്റുള്ള ജനറൽ സർജറിയിൽ എട്ട് സീറ്റിനും മാത്രമേ അംഗീകാരമുള്ളൂ. രണ്ട് സീറ്റ് വീതമുള്ള ഫോറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ എന്നിവക്കും ഒാരോ സീറ്റ് മാത്രമുള്ള റേഡിയോ ൈഡഗ്നോസിസ്, ഫിസിയോളജി, പി.എം.ആർ എന്നീ ഡിപ്പാർട്മെൻറുകളിൽ പൂർണമായും പി.ജി സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അംഗീകാരം നഷ്ടപ്പെടാൻ കാരണം. ഫാക്കൽറ്റിയുടെ കുറവ്, ലൈബ്രറി സൗകര്യമില്ലായ്മ, കിടക്കകളുടെ കുറവ്, രോഗികളുടെ എണ്ണത്തിലെ കുറവ്, തുടങ്ങിയ കാരണങ്ങളാണ് അംഗീകാരം നിഷേധിക്കപ്പെടുന്നതിന് ഇടയാക്കിയത്. ഇതോടെ പഠനം കഴിഞ്ഞവരും പഠിച്ചുകൊണ്ടിരിക്കുന്നവരുമായ യുവ ഡോക്ടർമാരുടെ ഭാവി അവതാളത്തിലായി. സർക്കാർ കോഴ്സുകളുടെ അംഗീകാരം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജി അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.