കനത്ത മഴ: തലയാട്-കക്കയം റോഡിൽ 26ാം മൈലിൽ റോഡ് തകർന്ന് ഒലിച്ചുപോയി ബാലുശ്ശേരി: കനത്ത മഴ തുടരുന്ന മലയോര മേഖലയിൽ വ്യാപകമായ നാശം. ബുധനാഴ്ച വൈകീേട്ടാടെ പെയ്യാൻ തുടങ്ങിയ മഴയിൽ തലയാട്- കക്കയം റോഡിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. കക്കയം 26ാം മൈലിൽ റോഡ് പകുതിഭാഗവും ഇടിഞ്ഞ് താഴോട്ട് ഒഴുകിപ്പോയി. 28ാം മൈലിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണിട്ടുണ്ട്. കക്കയം വിനോദസഞ്ചാര മേഖലയിലേക്കുള്ള പ്രധാനപ്പെട്ട റോഡാണിത്. റോഡ് തകർന്ന മണ്ണും കല്ലും തൊട്ടുതാഴെയുള്ള സമീപ കൃഷിയിടങ്ങളിലേക്കാണ് പതിച്ചത്. ഇതുമൂലം കൃഷിയും നശിച്ചിട്ടുണ്ട്. മൺതിട്ടയിടിഞ്ഞ് 28ാം മൈൽ കമ്പനിമുക്കിലെ മത്തായി വർഗീസിെൻറ വീടിന് നാശനഷ്ടമുണ്ടായി. കല്ലാനോെട്ട മത്സ്യ വിത്തുൽപാദന കേന്ദ്രത്തിലും വെള്ളം കയറി. കിനാലൂർ എഴുകണ്ടിയിൽ വ്യവസായ വികസന കേന്ദ്രം ചുറ്റുമതിൽ മഴയിൽ തകർന്നു. വയലട, ചുരത്തോട്, ഒരേങ്കാകുന്ന് മലയോര മേഖലകളും കനത്ത മഴ തുടർന്നാൽ ഭീഷണിയിലാകും. ഒരേങ്കാകുന്ന് പ്രദേശത്ത് നേരത്തേതന്നെ ഭൂമിയിൽ വിള്ളലുകളും ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.