കോഴിക്കോട്: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ ഭാഗമായി പ്രവർത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെൻററിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ലക്ഷ്യ തൊഴിൽ മേളയിലേക്കുള്ള രജിസ്േട്രഷൻ ആരംഭിച്ചു. കൊടിയത്തൂർ, മുക്കം, ചെറുവാടി, പന്നിക്കോട്, തോട്ടുമുക്കം, മാവൂർ, കാരശ്ശേരി, ചാത്തമംഗലം, മറ്റു സമീപ പ്രദേശത്തുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ എംപ്ലോയബിലിറ്റി സെൻറർ ഞായറാഴ്ച 10.30 മുതൽ പന്നിക്കോട് എ.യു.പി സ്കൂളിൽ അവസരമൊരുക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 250 രൂപയോടൊപ്പം ഐ.ഡി കാർഡിെൻറ പകർപ്പ് സമർപ്പിച്ച് ഒറ്റത്തവണ രജിസ്േട്രഷൻ ചെയ്യാം. ഉദ്യോഗാർഥികൾക്ക് നിർബന്ധമായും ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. മുപ്പത്തഞ്ചോളം വിവിധ മേഖലകളിൽനിന്നുമുള്ള സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേള സെപ്റ്റംബർ 23ന് കോഴിക്കോട് ഹോളിേക്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലാണ് നടത്തുന്നത്. ഫോൺ: 0495- 2370178/2370176.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.