ഉദ്​ഘാടനം കഴിഞ്ഞിട്ടും കംഫർട്ട്​ സ്​റ്റേഷൻ പ്രവർത്തിക്കുന്നില്ല

ഒാമശ്ശേരി: ഗ്രാമപഞ്ചായത്തിനു കീഴിൽ പുതുതായി നിർമിച്ച കംഫർട്ട് സ്റ്റേഷൻ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ആഴ്ചകൾക്കുമുമ്പ് നടത്തിയെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗത്തിന് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. നാലു മാസത്തിലേറെയായി നിർമാണത്തിലായതുകൊണ്ട് ഒാമശ്ശേരി ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കടക്കം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് സ്വകാര്യ വീടുകളെയും ഹോട്ടലുകളെയും ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. തനതു ഫണ്ടിൽനിന്ന് 18 ലക്ഷം വകയിരുത്തിയാണ് ആധുനിക സൗകര്യത്തോടെ ഇൗ കംഫർട്ട് സ്റ്റേഷൻ പൂർത്തീകരിച്ചതെങ്കിലും അനുബന്ധമായിട്ടുള്ള പല പണികളും പൂർത്തീകരിച്ചിട്ടില്ല. കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കാത്തതിനാൽ വിവിധ സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. കംഫർട്ട് സ്റ്റേഷൻ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ, എ.െഎ.വൈ.എഫ് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT