പി.എസ്.സി നിയമനം നടക്കുന്നില്ല: എച്ച്.എസ്.എ മലയാളം അധ്യാപകർ നിരാശയിൽ

പേരാമ്പ്ര: വിജ്ഞാപനം വന്ന് അഞ്ച് വർഷത്തിനുശേഷം ജില്ലയിലെ എച്ച്.എസ്‌.എ മലയാളം റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചെങ്കിലും ലിസ്റ്റിലുള്ളവർ നിരാശയിൽ. ഈ തസ്തികയിൽ 42 പേർ അധികമാണെന്നാണത്രെ ഡി.ഡി.ഇ ഓഫിസിൽനിന്ന് ഉദ്യോഗാർഥികൾക്ക് അറിയാൻ കഴിഞ്ഞത്. നിലവിലുള്ള ഒഴിവിൽ തന്നെ 30 ശതമാനം മാത്രമാണ് പി.എസ്.സി മുഖേന നിയമിക്കുന്നത്. മലയാളം തസ്തികയിൽ മാത്രമാണ് ഇത്ര കുറവ് ഒഴിവ് പി.എസ്.സിക്ക് കൊടുക്കുന്നതെന്ന ആരോപണമുണ്ട്. ശേഷിക്കുന്നത് യു.പി സ്കൂളിൽനിന്നുള്ള സ്ഥാനക്കയറ്റത്തിലൂടെയും അന്തർജില്ല സ്ഥലമാറ്റത്തിലൂടെയുമാണ് നികത്തുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു. മലയാള ഭാഷക്ക് പ്രാധാന്യം നൽകണമെന്ന് പറയുമ്പോഴും ഭാഷാ അധ്യാപകരെ അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. 2012 ൽ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് തയാറാക്കിയപ്പോൾ അഞ്ച് വർഷമായിരിക്കുകയാണ്. ഈ കാലതാമസം നിരവധി ഉദ്യോഗാർഥികളുടെ സർക്കാർ ജോലിയെന്ന സ്വപ്നത്തി​െൻറ ചിറകൊടിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.