ശ്രീകൃഷ്ണ ജയന്തി ആഘോഷം

താമരശ്ശേരി: ഉത്തരമേഖല മഹാശോഭായാത്ര കോട്ടയിൽ ഭഗവതി ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് ചുങ്കം, താമരശ്ശേരി ടൗൺ വഴി അയ്യപ്പ ഭജനമഠത്തിൽ സമാപിച്ചു. തുടർന്ന് പ്രസാദവിതരണം നടന്നു. വാകപ്പൊയിൽ, തേറ്റാമ്പുറം, പൊടുപ്പിൽ, പുതിയാറമ്പത്ത്, നെരോമ്പാറമ്മൽ, കോരങ്ങാട്, മൂന്നാം തോട്, കയ്യേലിക്കൽ, ചെക്ക് പോസ്റ്റ്, അമ്പായത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ കോട്ടയിൽ ക്ഷേത്രസന്നിധിയിൽ സംഗമിച്ചാണ് മഹാശോഭായാത്ര ആരംഭിച്ചത്. നിരവധി നിശ്ചലദൃശ്യങ്ങളും ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ശോഭായാത്രക്ക് മിഴിവേകി. ഉത്തരമേഖല സ്വാഗതസംഘം ഭാരവാഹികളായ ഡോ. കെ.വി. ബിജു, എം.കെ. അപ്പുക്കുട്ടൻ, ഗിരീഷ് തേവള്ളി, എ.പി. ലിനേഷ്, എം.ടി. ശ്രീജിത്ത്, കെ.പി. രമേശൻ, വി.കെ. പുഷ്പാംഗദൻ, അജിത്കുമാർ, ഗോപിനാഥ് ഞാറക്കാട്, നാരായണൻ ശ്രീശാസ്ത, വി.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി. മധ്യമേഖല മഹാശോഭായാത്ര കരിങ്ങമണ്ണ അയ്യപ്പൻകാവിൽ നിന്നാരംഭിച്ച് കാരാടി, താമരശ്ശേരി വഴി വെഴുപ്പൂരിൽ സമാപിച്ചു. ദക്ഷിണമേഖല മഹാശോഭായാത്ര വാവാട് തെയ്യത്തിൻകാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച് മാട്ടുവായ് രാമദേശം ശ്രീരാമ ക്ഷേത്രത്തിൽ സമാപിച്ചു. റോഹിങ്ക്യൻ കൂട്ടക്കൊല; പ്രതിഷേധ സദസ്സ് താമരശ്ശേരി: റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്ന മ്യാന്മർ ഭരണകൂട ഭീകരതക്കെതിരെ സമസ്ത താമരശ്ശേരി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജാഫർ ബാഖവി ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡൻറ് കെ.ടി.എം. ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. ആസിഫ് വാഫി, അബ്ദുൽ ഗഫൂർ, എം.ടി.എ. കരീം ഫൈസി, വി.സി. മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് ഹുദവി, താജുദ്ദീൻ ബാഖവി, സിദ്ദീഖ് ഫൈസി, അബ്ദുൽ ജലീൽ ഫൈസി, അബ്ദുൽ ഖദർ മുസ്ലിയാർ, എൻ.കെ. ഹംസ മുസ്ലിയാർ എന്നിവർ സംസാരിച്ചു. പി.ടി. ഷൗഖത്തലി മുസ്ലിയാർ സ്വാഗതവും വി. ഇല്യാസ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT