പിണങ്ങോട് പുഴക്കലിൽ മാലിന്യം തള്ളി

പിണങ്ങോട്: പുഴക്കലിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളൽ. പിണങ്ങോട് പുഴക്കൽ എടത്തറക്കടവ് പുഴക്കുസമീപം പമ്പ്ഹൗസിനു ചുവട്ടിലാണ് വിവാഹപ്പാർട്ടിയുടെ ഭക്ഷണാവിശിഷ്ടങ്ങളടങ്ങിയ ബാഗുകൾ തള്ളിയനിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾക്ക് വെള്ളം നൽകുന്നത് ഈ പമ്പ്ഹൗസിൽ നിന്നാണ്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. എട്ടിലധികം വലിയ ബാഗുകളിലായി കൊണ്ടുവന്ന ഭക്ഷണ അവശിഷ്ടമാണ് പമ്പ്ഹൗസി​െൻറ ശുദ്ധീകരണ പ്ലാൻറി​െൻറ അടിയിൽ കൊണ്ടുവന്ന് തള്ളിയത്. മഴപെയ്താൽ മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യതയുണ്ട്. വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് സംഭവം. വെങ്ങപ്പള്ളിയിലെ 300ഒാളം കുടുംബങ്ങൾ ഈ പമ്പ്ഹൗസിലെ വെള്ളെത്ത ആശ്രയിച്ചാണ് കഴിയുന്നത്. സംഭവത്തെതുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി. മാലിന്യം അടിയന്തരമായി നീക്കി പമ്പ്ഹൗസിന് സമീപം വെളിച്ചം സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചതിനെത്തുടർന്ന് നാട്ടുകാർ ഏറെ ശ്രമകരമായാണ് പമ്പ്ഹൗസും പരിസരവും ശുചീകരിച്ചത്. പൊഴുതന റോഡിലേക്കു പോകുന്ന ജങ്ഷനിൽ നേരത്തെയുണ്ടായിരുന്ന തെരുവുവിളക്ക് സ്വകാര്യ സ്ഥാപനത്തി​െൻറ മുന്നിലേക്ക് മാറ്റിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉണ്ടായിരുന്ന വെളിച്ചവും പോയതോടെ ഈ പ്രദേശത്ത് രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. ഇവിടെയിരുന്നു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെയും നാട്ടുകാർ കണ്ടെത്തിയിരുന്നു. അടിയന്തരമായി പ്രദേശത്തെ തെരുവുവിളക്ക് പുനഃസ്ഥാപിച്ചില്ലെങ്കിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ കാപ്പി കർഷക സെമിനാർ: രജിസ്ട്രേഷൻ ആരംഭിച്ചു കൽപറ്റ: അന്തർദേശിയ കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപറ്റയിൽ നടക്കുന്ന ദേശീയ കാപ്പി കാർഷിക സെമിനാറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കാപ്പിയുടെ ഗുണമേന്മ, സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങൾ, ചെറുകിട വിപണന സാധ്യതകൾ, കാലാവസ്ഥ വ്യതിയാനം, ടൂറിസം സാധ്യതകൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്യും. കോഫി ബോർഡ്, നബാർഡ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വേവിൻ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഗോവേഴ്സ് അസോസിയേഷൻ, കൃഷി ജാഗരൺ, വികാസ് പീഡിയ കേരള, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ. കൽപറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്ക് മാത്രമാണ് അവസരം. ഫോൺ: 9847892617, 8943387378. ഈണം സൗഹൃദ സംഗമം കൽപറ്റ : ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം ഈണം എന്ന പേരിൽ ഓണം-ഈദ് സൗഹൃദ സംഗമം കൽപറ്റ സ്പെയ്സ് പാർക്കിൽ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെട്ടുപോയ പൈതൃകങ്ങൾ തിരിച്ചുപിടിക്കണമെന്നും സ്ത്രീകൾ എല്ലാ മേഖലകളിലും സ്വയം പര്യാപ്തരായി ഉയരണമെന്നും അവർ അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. അദീല അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം റഹീന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തക ശബ്ന, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഷഫ്ന എന്നിവർ സംസാരിച്ചു. ഒ.വി. സഈദ ടീച്ചർ സ്വാഗതവും ത്വാഹിറ മേപ്പാടി നന്ദിയും പറഞ്ഞു. പരിയാരം: ജമാഅത്തെ ഇസ്ലാമി പരിയാരം യൂനിറ്റ് ഓണം-ഈദ് സൗഹൃദ സംഗമം നടത്തി. ജില്ല സമിതി അംഗം എ.സി. അലി പിണങ്ങോട് മുഖ്യപ്രഭാഷണം നടത്തി. കൽപറ്റ ബ്ലോക്ക് മെംബർ പി.സി. അയ്യപ്പൻ, കാതിരി അബ്ദുല്ല, ഷാജി, സലീം, എൻ.എസ്. നിസാർ, കെ.പി. നിസാർ, കെ.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് ടി.എം. നൂറുദ്ധീൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി കാദർ കൊളപ്പറ്റ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.