പൊലീസുകാരെ അക്രമിച്ച് രക്ഷപെടാൻ ശ്രമം; പ്രതികൾക്കെതിരെ കേസ്

മാനന്തവാടി: എസ്കോർട്ട് വന്ന പൊലീസുകാരനെ അക്രമിച്ചു രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം. കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായ കെ. യോജിഷിനാണ് പരുക്കേറ്റത്. മുതുകിനും മുഖത്തും പരുക്കേറ്റ യോജിഷിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സൗകര്യാർഥം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും കൽപറ്റ സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുമ്പോഴാണ് അക്രമം ഉണ്ടായത്. പ്രതികളായ കുറ്റ്യാടി കുഞ്ഞിപറമ്പിൽ അല്‍ത്താഫ് (27), താമരശ്ശേരി പുത്തൻപറമ്പിൽ അഷ്റഫ്(28)എന്നിവരാണ് പൊലീസിനെ അക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. നാലുപ്രതികളും അഞ്ച് പൊലീസുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യം രണ്ടുപ്രതികള്‍ ബസില്‍ കയറിയ ശേഷം പുറകില്‍ പൊലീസ് കയറുകയായിരുന്നു. ഇതിനു പിന്നിലായി കയറിയ രണ്ടുപ്രതികളില്‍ ഒരാള്‍ തൊട്ടുമുമ്പിലുണ്ടിയാരുന്ന സി.പി.ഒ യോജിഷിനെ വിലങ്ങുകൊണ്ട് മര്‍ദിക്കുകയും കടിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ച ഇരുവരേയും െപാലീസ് സംഘം കീഴടക്കുകയായിരുന്നു. മോഷണക്കേസുകളിലെ പ്രതികളാണ് അല്‍ത്താഫും, അഷ്റഫും. അല്‍ത്താഫ് മുമ്പ് പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതികൂടിയാണ്. ഇരുവർക്കുമെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. ഫുട്‌ബാള്‍ ക്യാമ്പ് കല്‍പറ്റ: മണ്ണാര്‍ക്കാട് ത്വയ്ബാ ഫുട്‌ബാള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്യു.എം.ഒ കോളജ് ഗ്രൗണ്ടില്‍ നടന്ന ക്യാമ്പ് വയനാട് പ്രസ്ക്ലബ് പ്രസിഡൻറ് രമേശ് എഴുത്തച്ഛന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ആര്‍.എസ്.സി അക്കാദമി കോച്ച് സിറാജ്, ത്വയ്ബ അക്കാദമി കോച്ച് ഹാറൂണ്‍, നിസാം എന്നിവർ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി സ​െൻറ് മേരീസ് കോളജ് ഗ്രൗണ്ട്, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് നാലുദിവസമായി ക്യാമ്പ് നടന്നത്. മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ മീനങ്ങാടി എ.എം ഫുട്‌ബോള്‍ അക്കാദമി കോച്ച് ബിജു സംസാരിച്ചു. തുടര്‍ന്ന് ഉപഹാര സമര്‍പണത്തോടെ ക്യാമ്പ് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.