പ്രതിഷേധ കൂട്ടായ്മ

വടകര: ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘവും യുക്തിവാദി സംഘവും സംയുക്തമായി വടകരയിൽ സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. പ്രഫ. കടത്തനാട് നാരായണൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കൃഷ്ണൻ, ഗോപി നാരായണൻ, മണലിൽ മോഹനൻ, കെ.സി. വിജയരാഘവൻ, അനിൽ ആയഞ്ചേരി, വി. രാധാകൃഷ്ണൻ, ആർ. ജീവനി, കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. മെജീഷ്യൻ രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. 'പുനർജനി' ക്യാമ്പ് സമാപിച്ചു വടകര: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലി​െൻറ പദ്ധതിയായ പുനർജനിയുടെ സപ്തദിന ക്യാമ്പ് വടകര ഗവ. ജില്ല ആശുപത്രിയിൽ സമാപിച്ചു. വടകര കോളജ് ഓഫ് എൻജിനീയറിങ്ങിലെ അറുപതോളം എൻ.എസ്.എസ് സന്നദ്ധസേവകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആശുപത്രിയിൽ ഉപയോഗശൂന്യമായി കിടന്ന ബയോമെഡിക്കൽ ഉപകരണങ്ങളും മറ്റ് ഫർണിച്ചറുകളും വളൻറിയർമാർ അറ്റകുറ്റപ്പണി നടത്തി. രണ്ട് വാർഡുകളിൽ വൈദ്യുതിക്കായുള്ള വയറിങ് നടത്തി. സമാപനസമ്മേളനം നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അജിത ചീരാൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ആർ. വിജയൻ, കൗൺസിലർ ടി.പി. മുംതാസ്, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. അലി, മോഡൽ പോളിടെക്നിക് പ്രിൻസിപ്പൽ എൻ. അനൂപ്കുമാർ, എടയത്ത് ശ്രീധരൻ, എം. രാജീവൻ, ഡോ. കെ.വി. ബബിത, കെ.പി. മഫീദ്, പി. അശ്വതി എന്നിവർ സംസാരിച്ചു. ....................... kz3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.