തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവെത്തിക്കുന്ന 19കാരൻ പിടിയിൽ

തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവെത്തിക്കുന്ന 19കാരൻ പിടിയിൽ കോഴിക്കോട്: കോഴിക്കോട് റേഞ്ച് എക്സൈസും റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സും ചേർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും പരിസരത്തും നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുന്ദംകുളം പെരുമ്പിലാവ് സ്വദേശി ചിന്നനാണ് (19) പിടിയിലായത്. ഇയാൾ ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കൈപ്പറ്റാൻ വന്നയാൾക്കുവേണ്ടി എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കാട്പാടിയിൽനിന്ന് വൻതോതിൽ കഞ്ചാവും മറ്റു ലഹരിവസ്തുകളും െട്രയിൻ മുഖേന കേരളത്തിലേക്ക് കടത്തുന്നതായ രഹസ്യവിവരത്തെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ ട്രെയിനുകളിൽ പരിശോധന നടന്നത്. വരുംദിവസങ്ങളിലും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന െട്രയിനുകൾ എക്സൈസി​െൻറ കർശന നിരീക്ഷണത്തിലും പരിശോധനയിലുമായിരിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വിശ്വനാഥൻ അറിയിച്ചു. കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വിശ്വനാഥൻ, റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സ് എസ്.ഐ നിഷാന്ത് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ എ.എസ്.ഐ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ.എൻ. സുശാന്ത്, കെ. ഗംഗാധരൻ, എം. ഹാരിസ്, റെയിൽവേ പൊലീസ് കോൺസ്റ്റബ്ൾ കെ. ദേവരാജൻ, പ്രവീൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. photo: ab 10 cap: എക്സൈസ് സംഘം പിടികൂടിയ ചിന്നൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.