കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിെൻറ ഡിവിഷൻ കമ്മിറ്റി ചെയർമാനായി . വി.വി. സഹദേവൻ (എകരൂൽ), കെ. ഗീതാഭായ്(കൊയിലാണ്ടി), ടി.വി. ബാലകൃഷ്ണൻ (മേപ്പയിൽ), കെ.വി. രാജീവ്(മലപ്പുറം), കൃഷ്ണവാര്യർ(കാളികാവ്), ജനാർദ്ദനൻ കളരിക്കണ്ടി (കുന്ദമംഗലം) എന്നിവരാണ് മറ്റു അംഗങ്ങൾ. വൈത്തിരി, ബത്തേരി, കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, ഏറനാട്, നിലമ്പൂർ എന്നി താലൂക്കുകൾ ചേർന്നതാണ് ഡിവിഷൻ കമ്മിറ്റി. ഡിവിഷെൻറ കീഴിലുള്ള ക്ഷേത്രങ്ങളുടെ ട്രസ്റ്റി കമ്മിറ്റികൾ പുതുതായി അപേക്ഷ ക്ഷണിച്ച് പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ക്ഷേത്ര പുനരുദ്ധാരണത്തിനുവേണ്ടി കമ്മിറ്റികൾ സമർപ്പിച്ച അപേക്ഷകൾ പരമാവധി പരിഗണിച്ച് ദേവസ്വം ബോർഡിന് ശുപാർശ ചെയ്തു. അസിസ്റ്റൻറ് കമിഷണർ ടി. ശ്രീധരൻ യോഗത്തിൽ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.