ൈഡ്രവർ േഗ്രഡ് രണ്ട്: ഒറ്റത്തവണ പരിശോധന

ൈഡ്രവർ േഗ്രഡ് രണ്ട്: ഒറ്റത്തവണ പരിശോധന കോഴിക്കോട്: വിവിധ വകുപ്പുകളിലേക്കുള്ള ൈഡ്രവർ േഗ്രഡ് രണ്ട് (എൽ.ഡി.വി-കാറ്റഗറി നമ്പർ: 06/14) തസ്തികയുടെ പ്രായോഗിക പരീക്ഷയിൽ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) വിജയിച്ച ഉദ്യോഗാർഥികൾക്കായി സെപ്റ്റംബർ 14, 15, 16, 18, 19, 20, 22, 25, 26 തീയതികളിൽ സിവിൽ സ്റ്റേഷനിലെ ജില്ല പി.എസ്.സി ഓഫിസിൽ രാവിലെ 10.15 മുതൽ അസൽ പ്രമാണങ്ങളുടെ ഒറ്റത്തവണ പരിശോധന നടത്തും. ഉദ്യോഗാർഥികൾ െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ജാതി, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, അസൽ ൈഡ്രവിങ് ലൈസൻസ്, ൈഡ്രവിങ് പർട്ടിക്കുലേഴ്സ്, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാവണമെന്ന് കെ.പി.എസ്.സി ജില്ല ഓഫിസർ അറിയിച്ചു. ന്യൂനപക്ഷ കമീഷൻ സിറ്റിങ് നാളെ കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ് ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള പരാതികൾ പരിഗണിക്കും. യുവാക്കൾക്ക് കായിക മത്സരങ്ങൾ കോഴിക്കോട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ, വോളിബാൾ ടൂർണമ​െൻറ്, അത്ലറ്റിക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വന്തമായി ടീമുകളുള്ള, നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ലബ്ബുകൾക്ക് പങ്കെടുക്കാം. 15 നും 29 നും ഇടയിൽ പ്രായപരിധിയിലുള്ളവരായിരിക്കണം. താൽപര്യമുള്ള ക്ലബ്ബുകൾ ഇൗ മാസം 20ന് മുമ്പ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്രയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2371891
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.