വനഭൂമി കൈയേറ്റം: സംയുക്ത പരിശോധന ഡിസംബറിനകം പൂർത്തിയാക്കും കോഴിക്കോട്: ജില്ലയിൽ വനംവകുപ്പുമായി തർക്കത്തിലിരിക്കുന്ന 61 ഭൂമികളുടെ സർവേ നടപടികളും സംയുക്ത പരിശോധനയും ഡിസംബർ 31നകം പൂർത്തിയാക്കാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. 1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമി കൈയേറ്റങ്ങൾ നിയമവിധേയമാക്കുന്നതിെൻറ ഭാഗമായാണിത്. ഇവയിൽ എട്ട് കേസുകൾ പരിഹരിച്ചിട്ടുണ്ട്. ആറ് കേസുകളുടെ സർവേ പൂർത്തിയായതാണ്. അവശേഷിക്കുന്ന 47 എണ്ണത്തിെൻറ സർവേയും വനം--റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയുമാണ് പൂർത്തിയാക്കാനുള്ളത്. പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ വനം- റവന്യൂ- സർവേ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. യോഗത്തിൽ എ.ഡി.എം ടി. ജനിൽകുമാർ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, ഡി.എഫ്.ഒ സുനിൽകുമാർ, എൽ.ആർ ഡെപ്യൂട്ടി കലക്ടർ, വനം--റവന്യൂ- സർവേ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി- കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.