പിരിച്ചുവിട്ടതിെൻറ പേരിൽ തടഞ്ഞ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന്

കോഴിക്കോട്: മുദ്രപ്പത്രവിൽപനയിൽ കൃത്രിമം കാണിച്ചതി​െൻറ പേരിൽ സർവിസിൽനിന്ന് പിരിച്ചുവിട്ട ശേഷം മരിച്ച ട്രഷറി ഉദ്യോഗസ്ഥ​െൻറ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സർവിസിൽനിന്ന് പിരിച്ചുവിട്ടതി​െൻറ പേരിൽ നാലു പെൺമക്കളുള്ള കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ 16 വർഷമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു. ട്രഷറി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പി.പി. രാമ​െൻറ ഭാര്യ കോഴിക്കോട് തിക്കോടി സ്വദേശിനി കെ.സി. വാസന്തി സമർപ്പിച്ച പരാതിയിലാണ് നടപടി. 2000ത്തിലാണ് രാമൻ മരിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. കമീഷൻ ട്രഷറി മേധാവിയിൽനിന്ന് വിശദീകരണം ചോദിച്ചിരുന്നു. സർവിസിൽനിന്ന് പിരിച്ചുവിട്ടതിനെതിരെ രാമൻ ഹൈകോടതിയിൽ കേസ് കൊടുത്തിരുന്നു. എന്നാൽ, അത് തീർപ്പാക്കുന്നതിനുമുമ്പ് മരിച്ചു. രാമനെ സർവിസിൽ നിന്ന് പിരിച്ചുവിട്ടതിനാൽ കുടുംബപെൻഷൻ അനുവദിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പിരിച്ചുവിട്ടതിനെതിരെ രാമൻ ഹൈകോടതിയെ സമീപിച്ചെങ്കിലും അതിൽ അന്തിമ തീരുമാനം വരാത്തതിനാൽ രാമൻ കുറ്റക്കാരനാണെന്ന് പറയാൻ സാധിക്കില്ലെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. സർക്കാറിനുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാൻ ശ്രമിച്ചപ്പോൾ ഹൈകോടതി തടഞ്ഞത് ഇതി​െൻറ പേരിലാണെന്നും ഉത്തരവിൽ പറയുന്നു. േപ്രാവിഡൻറ് ഫണ്ട്, ഗ്രൂപ് ഇൻഷുറൻസ്, ഫാമിലി െബനിഫിറ്റ് സ്കീം എന്നിവ നൽകുന്നതിൽ 16 വർഷത്തെ കാലതാമസം വരുത്തിയത് ശരിയല്ലെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. ഉചിതസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ റെക്കോഡുകൾ ശേഖരിക്കാൻ തടസ്സംവരില്ലായിരുന്നു. പരാതിക്കാരിയുടെ കൈയിൽ വിശദാംശങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പി.പി. രാമ​െൻറ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണമെന്ന് കമീഷൻ നിർദേശിച്ചു. പരാതിക്കാരിക്ക് കുടുംബപെൻഷനോ സമാശ്വാസ പെൻഷനോ നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.