ഫാഷിസത്തിെൻറ അടുത്ത ലക്ഷ്യം ജുഡീഷ്യറി -വി.ഡി. സതീശൻ ഫാഷിസത്തിെൻറ അടുത്ത ലക്ഷ്യം ജുഡീഷ്യറി -വി.ഡി. സതീശൻ കോഴിക്കോട്: പാർലമെൻറിലും എക്സിക്യൂട്ടിവിലും മാധ്യമ ലോകത്തും പിടിമുറുക്കിയ ഫാഷിസത്തിെൻറ അടുത്ത ലക്ഷ്യം ജുഡീഷ്യറിയാണെന്നും ഭീതിദമായ സാഹചര്യം നേരിടാൻ അവസരത്തിനൊത്ത് പ്രവർത്തിക്കേണ്ട ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കുണ്ടെന്നും കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി. സതീശൻ. കോഴിക്കോട് അളകാപുരിയിൽ എൻ.പി. മൊയ്തീൻ രണ്ടാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യൻ ജനാധിപത്യം: ധാർമികത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിെൻറ ഫണം വിടർത്തലാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഹിറ്റ്ലറുടെ കാലത്തെ ഗീബൽസിയൻ തന്ത്രമാണ് മോദിയും പരിവാരങ്ങളും ഇേപ്പാൾ പയറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുതിയിലാക്കാൻ കഴിയാത്തവരെ ഭരണകൂട ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ഭീഷണിക്ക് വിധേയരായി ഫാഷിസത്തോട് കൈകോർക്കുന്നവരെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട. അത്തരക്കാർ പോയാലേ സംഘടന ശുദ്ധീകരിക്കപ്പെടൂ. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണകൂടംതന്നെ കരുക്കൾ നീക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യം നേരിടുന്നത്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.എൻ.എ. ഖാദർ സംസാരിച്ചു. ടി. മൊയ്തീൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.