സർക്കാറിെൻറ മദ്യനയം കേരളംകണ്ട വലിയ അഴിമതി -വി.എം. സുധീരൻ സർക്കാറിെൻറ മദ്യനയം കേരളംകണ്ട വലിയ അഴിമതി -വി.എം. സുധീരൻ കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ മദ്യനയം കേരളം കണ്ട ഏറ്റവും വലിയ സംഘടിത അഴിമതിയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. സർക്കാറിെൻറ തെറ്റായ മദ്യനയത്തിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി മദ്യലോബിയുടെ പാരിതോഷികങ്ങൾക്ക് പുതിയ മദ്യനയത്തിലൂടെ സഹായം ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇടതുമുന്നണി പ്രകടന പത്രികയിൽ വ്യക്തമാക്കിയത് മദ്യത്തിെൻറ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നാണ്. എന്നാൽ ഇതിന് നേർവിപരീതമായ പ്രവർത്തനമാണ് സർക്കാർ കാഴ്ചവെക്കുന്നത്. മദ്യം കുടിക്കാനല്ല, മറിച്ച് കേരളത്തിെൻറ പ്രകൃതിഭംഗി ആസ്വദിക്കാനാണ് വിദേശികൾ എത്തുന്നത് എന്ന് എല്ലാവർക്കുമറിയാം. വിനോദസഞ്ചാരികൾ കേരളത്തിലെ പകർച്ചവ്യാധികളെയും അക്രമാസക്തരായ തെരുവു നായ്ക്കളെയുമാണ് ഇപ്പോൾ ഭയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞെന്നും ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്നുമുള്ള വാദഗതി ശരിയല്ല. സ്കൂളുകൾ േകന്ദ്രീകരിച്ച് മദ്യവിരുദ്ധ പ്രചാരണം നടത്തുമെന്ന് പറയുന്ന സർക്കാർ സ്കൂളും മദ്യശാലകളും തമ്മിലുള്ള അകലം കുറച്ചത് വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. സുരേഷ്ബാബു, കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. പ്രവീൺകുമാർ, യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. പി. ശങ്കരൻ, മുൻമന്ത്രി എം.ടി. പത്മ, കെ.സി. അബു, പി.സി. ഹബീബ് തമ്പി തുടങ്ങിയവർ സംസാരിച്ചു. എരഞ്ഞിപ്പലം ജങ്ഷനിൽ നിന്നാരംഭിച്ച് കലക്ടറേറ്റ് പരിസരത്ത് സമാപിച്ച പ്രകടനത്തിന് കെ.പി. ബാബു, വി.ടി. സുരേന്ദ്രൻ, ദിനേശ് പെരുമണ്ണ, ബാലകൃഷ്ണൻ കിടാവ്, വി.എം. ചന്ദ്രൻ, വി. അബ്ദുൽ റസാഖ്, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം............ ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.