മിനിമം ബാലൻസ് തുക നിലനിർത്തിയിട്ടും എസ്.ബി.ഐ .അക്കൗണ്ടിൽ നിന്നും പിഴ ഇടാക്കിയെന്ന്

മിനിമം ബാലൻസ് തുക നിലനിർത്തിയിട്ടും എസ്.ബി.ഐ അക്കൗണ്ടിൽനിന്ന് പിഴ ഇൗടാക്കിയെന്ന് കൊടുവള്ളി: ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് തുക 3000 രൂപയിലധികം ഉണ്ടായിട്ടും അക്കൗണ്ടിൽനിന്ന് എസ്.ബി.ഐ പണം ഈടാക്കുന്നതായി പരാതി. റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ ആരാമ്പ്രം സ്വദേശി കുന്നുമ്മൽ ചാത്തമ്പുറത്ത് കുട്ട്യാലിയാണ് പരാതിക്കാരൻ. കുന്ദമംഗലം എസ്.ബി.ഐ ശാഖയിലെ ത​െൻറ എസ്.ബി അക്കൗണ്ട് നമ്പർ 3528848668 ലാണ് മിനിമം ബാലൻസ് തുകയുണ്ടായിട്ടും ഫൈൻ ഈടാക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തനിക്ക് മേയ് അഞ്ചിന് ബാങ്കിൽനിന്ന് ലഭിച്ച മെസേജിൽ 30 ദിവസത്തിനുള്ളിൽ മിനിമം ബാലൻസ് 3000 നിലനിർത്താൻ പണമടക്കണമെന്ന് നിർദേശിച്ചിരുന്നു. അതുപ്രകാരം മേയ് 10നുതന്നെ 1500 രൂപ ഡെപ്പോസിറ്റ് ചെയ്ത് ബാലൻസ് 3025 രൂപയായി നിലനിർത്തി. എന്നാൽ, പിന്നീടിങ്ങോട്ട് ജൂണിൽ 46 രൂപയും ജൂൈലയിൽ 46 രൂപയും ആഗസ്റ്റിൽ രണ്ടു തവണയായി 47.20 വീതം 94 രൂപ 40 പൈസയും ഫൈൻ ചുമത്തിയിരിക്കയാണ്. ഇതുസംബന്ധിച്ച് കുന്ദമംഗലം എസ്.ബി.ഐ ശാഖയിൽ അന്വേഷിച്ചപ്പോൾ തങ്ങളല്ല ഈ പണം കുറവ് വരുത്തുന്നതെന്ന മറുപടിയാണത്രെ ലഭിച്ചത്. അക്കൗണ്ടിൽ മിനിമം ബാലൻസ് തുകയുണ്ടായിട്ടും പണം ഇൗടാക്കുന്നതിനെതിരെ എസ്.ബി.ഐ മാനേജർക്കും ബാങ്കിങ് ഓംബുഡ്സ്മാനും രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.