ഭിന്നശേഷിക്കാരു​െട പ്രൊമോഷൻ സംവരണം നടപ്പാക്കണം

ഭിന്നശേഷിക്കാരുെട പ്രമോഷൻ സംവരണം നടപ്പാക്കണം കോഴിക്കോട്: ഭിന്നശേഷിയുള്ളവരുടെ ദേശീയ നിയമമായ പേഴ്സൻസ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ടിൽ നിഷ്കർഷിക്കുകയും സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിട്ടും സംസ്ഥാന സർക്കാർ സർവിസിലെ ഭിന്നശേഷിക്കാർക്ക് പ്രമോഷനിൽ മൂന്നു ശതമാനം സംവരണം നടപ്പാക്കുന്നില്ലെന്ന് കേരള ഡെഫ് എംപ്ലോയീസ് യൂനിയൻ ജില്ല കൺവെൻഷൻ കുറ്റപ്പെടുത്തി. ജില്ല സമ്മേളനം നവംബർ 26ന് നടത്താൻ തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: വി.എ. യൂസഫ് (പ്രസി), ടി.പി. പ്രിജേഷ് (വൈ. പ്രസി), കെ.കെ. ഉണ്ണികൃഷ്ണൻ തണ്ടോറപ്പാറ (ജന. സെക്ര), ടി.എ. ഹസീന (സെക്ര), സി.പി. സനൽകുമാർ (ട്രഷ). വി.എ. യൂസഫ് ഉദ്ഘാടനം ചെയ്തു. കെ. വിദ്യ മുഖ്യ പ്രഭാഷണം നടത്തി. ബി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.വി. ഹരി, ടി.പി. ഷീന, റോബിൻ, ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.