കെ.എസ്​.ആർ.ടി.സി വിവാദ ബസ്​ ഡിപോയിലെത്തിച്ചു; ലിവറുകൾ പ്രവർത്തിക്കാത്ത രീതിയിൽതന്നെ

കോഴിക്കോട്: സൂപ്പർ എക്സ്പ്രസ് ബസുകളിൽ ലിവറുകൾ പ്രവർത്തിക്കാത്ത രീതിയിൽ തിരിച്ചുഘടിപ്പിച്ച വിവാദ ബസ് നടക്കാവിലെ വർക്ക്ഷോപ്പിൽനിന്ന് പാവങ്ങാട് ഡിപോയിലെത്തിച്ചു. ജീവനക്കാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പുഷ്ബാക്ക് സീറ്റുകൾ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിച്ച അധികൃതർ മൂന്നുദിവസം കഴിഞ്ഞ് നാടകീയമായാണ് സീറ്റ് ലിവറുകൾ പ്രവർത്തിക്കാത്തരീതിയിൽ ഘടിപ്പിച്ച ബസ് സർവിസ് നടത്താൻ വേണ്ടി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാവങ്ങാെട്ടത്തിച്ചത്. കോഴിക്കോട് ഡിപോയിലെ എ.ടി.സി 143ാം നമ്പർ ബസാണ് ലിവറുകൾ നീക്കം ചെയ്യുകയും പിന്നീട് ആക്ഷൻ ഒഴിവാക്കി പുനഃസ്ഥാപിക്കുകയും ചെയ്തത്. അതേസമയം, വിവാദ തീരുമാനവുമായി മുന്നോട്ടു പോകില്ലെന്നും ലിവറുകൾ പൂർവസ്ഥിതിയിൽ ഘടിപ്പിക്കുമെന്നും അറിയിച്ച അധികൃതർ കീഴ്മേൽ മറിഞ്ഞു. അതിനിടെ, ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി എം.ഡിയെ തെറ്റിദ്ധരിപ്പിച്ചാണ് പുഷ്ബാക്ക് സീറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ബസ് ജീവനക്കാരുടെ സംഘടനകൾ ലിവറുകൾ വെറുതെ ഘടിപ്പിക്കുക മാത്രം ചെയ്ത ബസ് സർവിസിനായി ഉപയോഗിക്കില്ലെന്ന തീരുമാനം എടുത്തിട്ടുണ്ട്. സൂപ്പർ എക്സ്പ്രസ് സർവിസുകൾ തകർക്കാൻ സ്വകാര്യ ബസ് ലോബിയുമായി ഉന്നതർ ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയർത്തിയാണ് സംഘടനകൾ പ്രതിഷേധമുയർത്തിയത്. തിരുവനന്തപുരത്തെ മെയിൻറനൻസ് ആൻഡ് വർക്ക് വിഭാഗത്തിൽനിന്നാണ് നിർദേശം വന്നത്. സർക്കുലറോ മറ്റോ ഇറക്കാതെ വാട്സ്ആപ് വഴിയാണ് നിർദേശങ്ങൾ ലഭിക്കുന്നതെന്നാണ് വിവരം. ബസ് നിർത്തിയിട്ടതുവഴി വൻ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഒാരോ ദിവസവും ഉണ്ടാകുന്നത്. മുജീബ് ചോയിമഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.