കോഴിക്കോട്: കളിമൈതാനങ്ങളെക്കുറിച്ച് മലയാളത്തിലിറങ്ങിയ പ്രഥമ പുസ്തകം 'കളി, കളിസ്ഥലം, പരിപാലനം' പ്രകാശനം ചെയ്തു. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.പി. സേതുമാധവന് ആദ്യപ്രതി നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മോഹൻ ബഗാൻ മുൻ താരവും കേരള ഫുട്ബാൾ ട്രെയ്നിങ് സെൻറർ ചീഫ് കോച്ചുമായ പി. നിയാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം മുൻ കോച്ച് പ്രഫ. വി.എ. നാരായണമേനോൻ, ദേവഗിരി കോളജ് കായിക വിഭാഗം മേധാവി ഫാദർ ബോണി അഗസ്റ്റിൻ, കോർപറേഷൻ കൗൺസിലർ എം.പി. സുരേഷ്, ഡോ. ടി. ജയകൃഷ്ണൻ, പി. സതീഷ്, ടി.വി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.എഫ്.ടി.സി -പി.ടി.എ പ്രസിഡൻറ് സി.വി. ഗിരീഷ് സ്വാഗതവും പ്രസാദ് വി. ഹരിദാസൻ നന്ദിയും പറഞ്ഞു. ബി.എസ്.എൻ.എൽ ഫുട്ബാൾ താരം പ്രസാദ് വി. ഹരിദാസൻ എഡിറ്റ് ചെയ്ത പുസ്തകം റാസ്ബെറി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.