കോഴിക്കോട്: ജില്ല ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ അവധി കഴിഞ്ഞെത്തിയ ജീവനക്കാരും പൊതുജനങ്ങളും പട്ടിക്കാഷ്ഠം ചാടിക്കടക്കേണ്ട അവസ്ഥ. ബി. ബ്ലോക്കിൽ താഴെ ലിഫ്റ്റിനോട് ചേർന്നാണ് പട്ടി മലമൂത്ര വിസർജനം നടത്തി വൃത്തികേടാക്കിയത്. ആറാംനിലയിൽ പട്ടി പ്രസവിച്ച് ജനങ്ങൾക്ക് ഭീഷണിയായ വാർത്ത മാധ്യമം നേരത്തേ നൽകിയിരുന്നു. രൂക്ഷമായ ദുർഗന്ധംമൂലം ഓഫിസിൽ എത്തിപ്പെടേണ്ടവർ വളരെ ബുദ്ധി മുട്ടുകയാണ്. ബി ബ്ലോക്കിലെ ഗെയ്റ്റിൽ ആരും ഉണ്ടാകാറില്ല. ഇതിനാലാണ് ഇവിടെ തെരുവുപട്ടികൾ വിലസുന്നത്. ഇവിടെയുള്ള ഗ്രിൽ അടച്ചാലും സമീപത്തുള്ള ജനലിന് വാതിൽ ഇല്ലാത്തതിനാൽ പ്രയോജനമില്ല. ഇതിലെയാണ് പട്ടികൾ അകത്ത് കടക്കുന്നതും തിരിച്ചു പോകുന്നതും. ഈ ജനലിന് വാതിൽ വെച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.