പ്രവാസി സെമിനാർ

കോഴിക്കോട്: കേരള പ്രവാസി സംഘം കിണാശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രവാസി പുനരുദ്ധാരണം, ന്യൂനപക്ഷ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻറ് ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ടി. ബീരാൻ കോയ, എൻ.എം. ഷിംന, മനക്കൽ ശശി, സി.വി. ഇക്ബാൽ, വിൻസൻറ് ജോൺ, മേച്ചേരി ബാബുരാജ് എന്നിവർ സംസാരിച്ചു. റഫീക്ക് സ്വാഗതവും സി.കെ. ഉമ്മർ കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.