തലമുറകൾ ഒത്തുചേർന്ന്​ പൂർവ വിദ്യാർഥി സംഗമം

പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമം തലമുറകളുടെ ഒത്തുചേരലായി. 1948 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തി​െൻറ പൂർവവിദ്യാർഥി സംഗമത്തിന് വ്യത്യസ്ത തലമുറയിൽപ്പെട്ട നൂറുകണക്കിന് ആളുകളാണ് എത്തിയത്. 1948ലെ ആദ്യ ബാച്ച് വിദ്യാർഥി ആയിരുന്ന നടുവണ്ണൂർ സ്വദേശി ഇ. രാഘവൻ നായരുടെ സാന്നിധ്യം സംഗമത്തിന് പുതിയൊരനുഭവമായി. സ്കൂൾ മുൻ പ്രധാനാധ്യാപിക ഇ.കെ. സൗമിനി സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മനോജ് പരാണ്ടി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ. പി. ശങ്കരൻ, എ.കെ. കരുണാകരൻ നായർ, എം.എം. കുഞ്ഞികൃഷ്ണൻ, വി. രാമചന്ദ്രൻ , പി. ഗോപാലൻ, സത്യൻ കടിയങ്ങാട്, പി.കെ. ലീല, വി. ശാന്തകുമാരി, എസ്.വി. ശ്രീജൻ, ബി. രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർഥികളും ഗായകരുമായ അജയ് ഗോപാൽ, രാഹുൽ സത്യനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളായി അഡ്വ. പി. ശങ്കരൻ, (ചെയർമാൻ), രാജീവൻ (കൺവീനർ) കെ.പി. ഗംഗാധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. .......................... kp2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.