എക്സൈസ് മന്ത്രി മദ്യമാഫിയയുടെ ബിനാമി ^പി.കെ.കെ. ബാവ

എക്സൈസ് മന്ത്രി മദ്യമാഫിയയുടെ ബിനാമി -പി.കെ.കെ. ബാവ പേരാമ്പ്ര: എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മദ്യമാഫിയയുടെ ബിനാമിയായാണ് പ്രവർത്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ പി.കെ.കെ. ബാവ. സർക്കാറി​െൻറ മദ്യവ്യാപന നയത്തിനെതിരെ മുസ്‌ലിം ലീഗ് പേരാമ്പ്ര എക്സൈസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂട്ടിയ ബാറുകൾ തുറന്നുകൊടുത്തതിലും ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയിലും കോടികളുടെ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇടതു സർക്കാർ കേരളമാകെ മദ്യമൊഴുക്കുകയാണ്. ഇതിന് ചുക്കാൻപിടിക്കുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെക്കാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. നാസർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. ദാറുന്നുജൂം ഓർഫനേജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മിനി സിവിൽ സ്‌റ്റേഷനിലെ എക്സൈസ് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. ഗേറ്റ് അടച്ചതു കാരണം ഓഫിസ് കോമ്പൗണ്ടിൽ കടക്കാൻ സമരക്കാർക്ക് സാധിച്ചില്ല. തുടർന്ന് പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഗേറ്റ് തള്ളിത്തുറക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ കുറച്ചുനേരം പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കളുടെ സന്ദർഭോചിതമായ ഇടപെടൽ കാരണം വലിയ സംഘർഷമുണ്ടായില്ല. പ്രവർത്തകർ സംസ്ഥാന പാതയിൽ തമ്പടിച്ചതോടെ കുറച്ച് സമയം ഗതാഗതവും മുടങ്ങി. ...................... kp4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.