കോഴിക്കോട്: മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലെ മലിനജല ടാങ്ക് പൊട്ടിയൊലിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിെൻറ ടാങ്കാണ് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്നത്. ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടാങ്കാണ് ഞായറാഴ്ച വൈകീേട്ടാടെ വീണ്ടും പൊട്ടിയൊലിച്ചത്. നേരത്തേയും പലതവണ ടാങ്ക് പൊട്ടി മലിനജലം പുറത്തേക്കൊഴുകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേരള ട്രാൻസ്പോർട്ട് െഡവലപ്മെൻറ് കോർപറേഷനാണ് ടാങ്കിെൻറ പരിപാലന ചുമതല. നിരവധി തവണ ജീവനക്കാരുൾപ്പെടെയുള്ളവർ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാൻ ഇതുവരെ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ടെർമിനലിലെ പത്തിടങ്ങളിലെ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ശേഷിയേക്കാൾ കൂടുതൽ മലിന ജലമെത്തുന്നതോടെ ടാങ്കിൽനിന്ന് വെള്ളം പുറത്തേക്കൊഴുകുകയാണ് െചയ്യുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.