ക്ഷേമനിധി വർധിപ്പിക്കണമെങ്കിൽ അംശാദായവും കൂട്ടണം -മന്ത്രി കണ്ണൂർ: ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണമെങ്കിൽ അംശാദായവും ഉടമ വിഹിതവും വർധിപ്പിക്കേണ്ടിവരുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ സ്വർണപ്പതക്ക വിതരണം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ക്ഷേമനിധി ബോർഡുകളും ശക്തിപ്പെടണം. ചില ക്ഷേമനിധി ബോർഡുകൾ ലയിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. എല്ലാം തൊഴിലാളികൾക്കു വേണ്ടിയാണ്. കൈത്തറി ഉൽപാദന ഉടമകൾ .25 ശതമാനം മാത്രമാണ് ഇപ്പോൾ ക്ഷേമനിധിയിലേക്കുള്ള വിഹിതം അടക്കുന്നത്. സഹകരണ സംഘങ്ങൾക്ക് കീഴിലാണ് അധികം കൈത്തറി യൂനിറ്റുകളും. ഇൗ സാഹചര്യങ്ങൾ പരിശോധിച്ചുമാത്രമേ സർക്കാർ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. വർധിപ്പിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെയും തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളുടെയും വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.