കൊടുവള്ളി: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഐപ്പാസ് പദ്ധതി പ്രകാരം പൂർത്തീകരിച്ച ക്ലാസ്മുറികളുടെ സമർപ്പണം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുവള്ളി പ്രവാസികൂട്ടായ്മയുടെ കീഴിൽ രൂപവത്കരിച്ച ഐപ്പാസിെൻറ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതികൾ പൂർത്തീകരിച്ചത്. 25 ലക്ഷം െചലവിൽ 24 ക്ലാസ് മുറികൾ പൂർണമായും ഡിജിറ്റൽ സംവിധാനമൊരുക്കി. സ്കൂളിൽ സെക്യൂരിറ്റി കാമറകള്‍ സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്കുവേണ്ടിയുളള വിശ്രമമുറിയുടെ നിര്‍മാണം പൂർത്തീകരിക്കുകയുംചെയ്തു. മണ്ഡലത്തിൽ എം.എൽ.എ നടപ്പാക്കുന്ന ക്രിസ്റ്റൽ പദ്ധതിയുടെ ചുവടുപിടിച്ചാണ് സ്കൂളിൽ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ് റൂം സമർപ്പണ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. അഡ്വ. പി.ടി.എ റഹിം എം.എൽ.എ മുഖ്യാതിഥിയായും.വാർത്തസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ കെ.റഹിം, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഇ.സി. മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് ഒ.പി.ഐ.കോയ, എം.എം. അബ്ദുൽ മജീദ്, പി.എം. ഫയാസ്, എൻ.പി. ഹനീഫ, കെ.എം. അബ്ദുൽ സലാം, പി.സി. അലിയ്യ്, പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.