കക്കട്ടിൽ: ജനകീയ ഇടപെടലിലൂടെ കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ നരിപ്പറ്റ പഞ്ചായത്ത് രംഗത്ത്. നഷ്ടപ്പെട്ട കാർഷിക മേഖല വീണ്ടെടുക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിെൻറ ഭാഗമായി കർഷക ഗ്രൂപ്പുകൾ രൂപവത്കരിച്ച് ഓരോ പ്രദേശത്തെയും സാധ്യത മനസ്സിലാക്കി അനുയോജ്യമായ കൃഷിയിറക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് 'കാർഷിക മേഖലയിൽ ജനകീയ ഇടപെടൽ' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചയത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പുത്തൻ കൃഷിരീതികളെക്കുറിച്ച് റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. വിക്രമൻ, 'ജൈവകൃഷിയിൽ കീടനിയന്ത്രണമാർഗം' എന്ന വിഷയത്തിൽ ശ്രീധരൻ ക്ലാ െസടുത്തു. എ.കെ. നാരായണി അധ്യക്ഷത വഹിച്ചു. ടി.പി. പവിത്രൻ, ടി. വത്സല, ടി.കെ. ഷീജ, അരവിന്ദാക്ഷൻ, പാലോൽ കുഞ്ഞമ്മദ്, പി.പി. ഗോപാലൻ, വി.കെ. ബീന, സുധീഷ് എടോനി എന്നിവർ സംസാരിച്ചു. ആദ്യഘട്ട പദ്ധതി എന്ന നിലക്ക് ഓരോ വാർഡിലും 10 ഏക്കർ സ്ഥലം കണ്ടെത്തി കപ്പകൃഷിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കും. ഇതിനു പുറമെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും. 150 ഏക്കറിൽ കപ്പകൃഷി, 50 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി, 50 ഏക്കറിൽ നാടൻ വാഴ, 50 ഏക്കറിൽ ഏത്തവായ എന്നിവയും കൃഷി ചെയ്യാനാണ് പദ്ധതി. കരനെൽകൃഷിക്കും ഇടവിള കൃഷിക്കും വേണ്ടി 150 ഏക്കർ സ്ഥലം കണ്ടെത്താനും ശിൽപശാല തീരുമാനിച്ചു. പഞ്ചായത്ത്, വാർഡ്, അയൽ സഭ അടിസ്ഥാനത്തിൽ മോണിറ്ററിങ് സമിതികൾ രൂപവത്രിക്കും. പ്രവർത്തനങ്ങൾ നടത്താൻ കർഷക കലണ്ടറിന് രൂപം നൽകിയിട്ടുണ്ട്. ഹരിത കേരളം പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.