പ്രതിഷേധ സദസ്സ്

പേരാമ്പ്ര: പ്രമുഖ മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. രാജ്യത്ത് വളർന്നുവരുന്ന മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തിനെതിരെയും ഗൗരി ലങ്കേഷി​െൻറ വിയോഗത്തിലും അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി സെക്രട്ടറി കെ.കെ. വിനോദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം സൈറാബാനു, പ്രകാശൻ കന്നാട്ടി, കെ.കെ. അശോകൻ, വി.പി. ഇബ്രായി, കെ.കെ. ലീല, ഷൈലജ ചെരുവോട്ട്, ജിതേഷ് പാലേരി, ശ്രീജ മുരളീധരൻ, എൻ.കെ. മൊയ്തു എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടി പേരാമ്പ്ര: അമേരിക്കയിലെ ക്ലംസൺ യൂനിവേഴ്സിറ്റിയിൽനിന്ന് വാട്ടർ റിസോഴ്സ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ വി.വി. അനൂപ്. ചാലിക്കരയിലെ വലിയ വീട്ടിൽ രമേശ​െൻറയും ഗീതയുടെയും മകനാണ്. സൗഹൃദ സംഗമം നടുവണ്ണൂർ: താഴ്വാരം െറസിഡൻസ് അസോസിയേഷൻ ഓണം-ഈദ് സൗഹൃദ സംഗമം നടത്തി. സി.എച്ച് പാലത്തിന് സമീപം നടന്ന പരിപാടിയിൽ പ്രസിഡൻറ് കെ. മൊയ്തു അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലത നള്ളിയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദു താനിപ്പറ്റ, ടി.കെ. ഹസ്സൻ ഹാജി, എ.എം. ആണ്ടി, സി.കെ. അമ്മത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഫരീദ് സ്വാഗതവും കെ.പി. ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾക്ക് സി. സിയാദ് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT