കോളനിയിലേക്ക് കുടിവെള്ളം; പ്രവൃത്തി പുരോഗമിക്കുകയാണെന്ന് കലക്ടർ

കൽപറ്റ: അമ്പലവയൽ ചീങ്ങേരി ആദിവാസി കോളനിയിലെ വീടുകളിലേക്കുള്ള കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് കലക്ടർ അറിയിച്ചു. ത‍​െൻറ വീട്ടിലേക്കുൾപ്പെടെ കുടിവെള്ളം നിഷേധിക്കുകയാണെന്ന പരാതിയുമായി വിചിത്ര കലക്ടറേറ്റിനു മുന്നിൽ സമരത്തിലാണ്. സമരം തുടങ്ങിയ ഘട്ടത്തിൽതന്നെ ഇടപ്പെട്ടിരുന്നുവെന്നും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നുവെന്നും കലക്ടർ എസ്. സുഹാസ് പറഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തിൽ പൈപ്പിടുന്ന ജോലി ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. അമ്പലവയൽ പഞ്ചായത്ത്, പട്ടികവർഗ വികസനവകുപ്പ് എന്നിവരുടെ സഹകരണത്തോടെ കോളനിയിലെ വീട്ടിൽ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തിയാണ് കുടിവെള്ളം എത്തിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഫാഷിസത്തിനെതിരെ മൗനജാഥ മാനന്തവാടി: മാനന്തവാടി മുനിസിപ്പൽ ലൈബ്രറി നേതൃസമിതി, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, കേരള മഹിള സമഖ്യ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഫാഷിസത്തിനെതിരെ മൗനജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. മാനന്തവാടി നഗരസഭാധ്യക്ഷൻ വി.ആർ. പ്രവീജ് യോഗം ഉദ്ഘാടനം ചെയ്തു. ജേക്കബ് സെബാസ്റ്റ്യൻ, എ. അജയകുമാർ, കെ.എം. ഷിനോജ്, കെ.ടി. വിനു, വി.ഡി. അംബിക എന്നിവർ സംസാരിച്ചു. FRIWDL14 മാനന്തവാടി നഗരസഭാധ്യക്ഷൻ വി.ആർ. പ്രവീജ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.