പ്രൈമറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം അട്ടിമറിക്കുന്നതായി പരാതി

പേരാമ്പ്ര: എൽ.പി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റത്തി​െൻറ സീനിയോറിറ്റി അട്ടിമറിക്കുന്നതായി പരാതി. ഇതുകാരണം അർഹരായ നിരവധി എൽ.പി സ്കൂൾ അധ്യാപകർ ദുരിതത്തിലായി. 2016 നുശേഷം എൽ.പി സ്കൂളിലുള്ളവർക്ക് എൽ.പിയിലും യു.പിയിലുള്ളവർക്ക് യു.പിയിലേക്കുമാണ് സ്ഥലംമാറ്റം അനുവദിക്കുന്നത്. എന്നാൽ 2016 മുമ്പ് ജോലിയിൽ പ്രവേശിച്ചവർക്ക് ഇത് ബാധകമല്ലെന്നാണ് പറഞ്ഞിരുന്നത്. പി.ഡി ടീച്ചർ വിഭാഗത്തിൽ വരുന്ന ഇവർക്ക് എൽ.പിയിൽ നിന്ന് യു.പിയിലേക്കും നേരെ തിരിച്ചും സ്ഥലംമാറ്റം അനുവദിക്കുമെന്നും പറഞ്ഞിരുന്നത്രെ. എന്നാൽ, സ്ഥലംമാറ്റത്തി​െൻറ ജില്ലയിലെ റാങ്ക് ലിസ്റ്റ് വന്നപ്പോൾ യു.പി സ്കൂളിലേക്ക് സ്ഥലംമാറ്റത്തിനപേക്ഷിച്ച 2016 മുമ്പുള്ള എൽ.പി സ്കൂൾ അധ്യാപകരെ മറികടന്ന് യു.പി സ്കൂളുകാർക്ക് മാത്രം പരിഗണിച്ചെന്നാണ് ആക്ഷേപമുയർന്നത്. ഇതുകാരണം ദീർഘകാലമായി സ്ഥലംമാറ്റം പ്രതീക്ഷിക്കുന്ന നിരവധി അധ്യാപകർ നിരാശയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.