പുഴയിൽ മുങ്ങിപ്പോയ കുട്ടികളെ യുവാക്കൾ രക്ഷപ്പെടുത്തി; ഒഴുക്കിൽപെട്ട രക്ഷാപ്രവർത്തകനെയും രക്ഷിച്ചു

കുറ്റ്യാടി: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ഒരാളെ കരക്കുകയറ്റി രണ്ടാമനെ പിടിക്കുന്നതിനിടയിൽ രക്ഷാപ്രവർത്തകനായ യുവാവും ഒഴുക്കിൽ പെട്ടു. ഇരുവരെയും മറ്റൊരു യുവാവ് രക്ഷപ്പെടുത്തി. തൊട്ടിൽപാലം പുഴയിൽ കാഞ്ഞിരോളി തെക്കെവീട്ടിൽ കടവിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പൈക്കളങ്ങാടിയിലെ മിൻഹാജ് (10), മിർസൽ (12) എന്നിവരാണ് മുങ്ങിപ്പോയത്. നീന്തൽ അറിയാത്ത കുട്ടികൾ, പുഴയോരത്തെ മൈതാനിയിൽ ഫുട്ബാൾ കളിച്ച് കുളിക്കാൻ ഇറങ്ങിയതായിരുന്നു. മറ്റു കുട്ടികളുടെ ബഹളം കേട്ട് ഓടിവന്ന കാഞ്ഞിരോളി പുതിയോട്ടിൽ ഹാരിസ് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ഒരാളെ കരക്കുകയറ്റി. രണ്ടാമനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹാരിസ് ഒഴുക്കിൽപെട്ടു. മുങ്ങിത്താണ കുട്ടിക്കും ഒഴുക്കിൽപെട്ട ഹാരിസിനും വാഴയിൽ ഫൈസലാണ് രക്ഷകനായത്. കുട്ടികളുടെ ഫുട്ബാൾ ടൂർണമ​െൻറ് കാണാൻ വന്ന ഫൈസൽ തിരിച്ചുപോകുമ്പോഴാണ് അലമുറ കേട്ടത്. തുടർന്ന് ജീവൻ പണയംവെച്ച് പുഴയിൽ എടുത്തുചാടുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഫൈസലും ആലപ്പുഴയിൽ വ്യാപാരിയായ ഹാരിസും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ വന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.