തിരുവമ്പാടി: തേറുപറമ്പ് കൊളത്താറ്റിൽ വയലിൽ വീണ്ടും നെൽകൃഷി തുടങ്ങി. താഴെ തിരുവമ്പാടി പയ്യടിവയലിലും രണ്ടാഴ്ച മുമ്പ് വിത്ത് വിതച്ചിരുന്നു. കൃഷിവകുപ്പിെൻറ തരിശുനില പദ്ധതിയും പഞ്ചായത്തിെൻറ ജനകീയാസൂത്രണ, തൊഴിലുറപ്പ് പദ്ധതികളും സംയോജിപ്പിച്ചാണ് കൃഷിയിറക്കുന്നത്. തിരുവമ്പാടി അഗ്രോ സർവിസ് സെൻറർ നിലമൊരുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്തു. വരമ്പ്, തോട്, കുളം നിർമാണം തുടങ്ങിയവ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തും. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ പാടത്തേക്ക് ട്രാക്ടറിറക്കി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫിസർ പി. പ്രകാശ്, വൈസ് പ്രസിഡൻറ് ഗീത വിനോദ്, സ്മിത ബാബു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ദിവാകരൻ, കെ.ആർ. ഗോപാലൻ, കെ.എം. മുഹമ്മദാലി, ഗണേശ്ബാബു, കാരാടി സെയ്തലവി, ഇമ്പിച്ചിക്കോയ എന്നിവർ പങ്കെടുത്തു. പെരുന്നാൾ-ഓണം സൗഹൃദ സംഗമം തിരുവമ്പാടി: പുന്നക്കലിൽ ജമാഅത്തെ ഇസ്ലാമി പെരുന്നാൾ ഓണം സൗഹൃദ സംഗമം നടത്തി. ഫാ. ജോഷി ചക്കിട്ടമുറി ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, എ.ബി. അബ്ദുറഹ്മാൻ എന്നിവർ സന്ദേശം നൽകി. വിൽസൺ മാത്യു, റോബർട്ട് നെല്ലിക്കാതെരു, രാജു പുന്നക്കൽ, ഇ.കെ. റിസ്വാൻ, കെ.പി. മോയി, പി.എൻ. ഷാജി, പി.എം. ഉമ്മർ, പി.എം. ഉസൈൻ, പി.എം. ഷെമിൽ എന്നിവർ സംസാരിച്ചു. കേരളോത്സവം ഇന്ന് തുടങ്ങും തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച തുടങ്ങും. വോളിബാൾ, അത്ലറ്റിക്സ് മത്സരങ്ങൾ വെള്ളിയാഴ്ച പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ നടക്കും. ബാസ്കറ്റ് ബാൾ മത്സരം 23ന് തിരുവമ്പാടി സ്പോർട്സ് ക്ലബും ഫുട്ബാൾ മത്സരം 14ന് കോസ്മോസ് ക്ലബും സംഘടിപ്പിക്കും. വടംവലി, പഞ്ചഗുസ്തി മത്സരങ്ങൾ 23ന് നടക്കും. ക്രിക്കറ്റ് മത്സരം 16ന് പുന്നക്കൽ നാഷനൽ ക്ലബ് സംഘടിപ്പിക്കും. സാംസ്കാരിക മത്സരങ്ങൾ 24 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നടക്കും. 15 വയസ്സു മുതൽ 40 വയസ്സുവരെയുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരാർഥികൾ 15ന് മുമ്പ് പഞ്ചായത്തിൽ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.