കോഴിക്കോട്: നഗരം സുന്ദരമാക്കാൻ മുഖംമിനുക്കിയ റോഡിൽ സ്ഥാപിച്ച ഡിവെഡറുകളിലെ ആൻറി ഗ്ലെയർ സ്ക്രീനുകൾ വ്യാപകമായി നശിപ്പിക്കുന്നു. പുതിയറ ജയിൽ റോഡ് മുതൽ എരഞ്ഞിപ്പാലം ജങ്ഷൻ വരെയുള്ള േറാഡിലാണ് നഗരസൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ആകർഷകമായ 'പച്ചപ്പലകകൾ' സ്ഥാപിച്ചത്. രാത്രിയിൽ വാഹനം ഒാടിക്കുന്നവർക്ക് എതിർ വശത്തുനിന്നുള്ള വാഹനത്തിെൻറ വെളിച്ചം നേരിട്ട് കണ്ണിൽ പതിക്കാതിരിക്കാനാണ് ആധുനികരീതിയിലുള്ള സ്ക്രീനുകൾ. ഒൗദ്യോഗിക ഉദ്ഘാടനം നടത്തുന്നതിന് മുേമ്പ പലയിടത്തും ഇൗ ഫൈബർ ഡിവൈഡറുകൾ പൊട്ടിയിരിക്കുകയാണ്. സാമൂഹിക വിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി ഇവ തകർത്തതായാണ് കരാറുകാരും കോർപറേഷനും വിശ്വസിക്കുന്നത്. കാണാൻ ഭംഗിയുണ്ടെങ്കിലും വാഹനം തട്ടിയാൽ എളുപ്പം തകരുന്നതാണ് ഇൗ സ്ക്രീനുകൾ. അതേസമയം, വാഹനങ്ങൾ ഇടിച്ചതായി സൂചനയുമില്ല. ഇൗ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ വാഹനാപകടമുണ്ടായതായി വിവരമില്ലെന്ന് ട്രാഫിക് പൊലീസ് സ്റ്റേഷൻ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ 14 ആൻറി ഗ്ലെയർ സ്ക്രീനുകൾ തകർന്ന് കിടക്കുകയാണ്. എരഞ്ഞിപ്പാലത്തേക്കുള്ള വഴിയിൽ കരുണ സ്കൂളിന് മുന്നിൽ പത്തെണ്ണവും തകർന്നു. ഇവ കനോലി കനാലിനോട് ചേർന്ന നടപ്പാതയിൽ കൂട്ടിയിട്ട നിലയിലാണ്. റിലയൻസ് പെട്രോൾ ബങ്കിന് മുന്നിലും ഡിവൈഡറുകൾ തകർന്നു. പച്ച നിറത്തിൽ റോഡിന് നടുവിൽ തലയെടുേപ്പാടെ നിന്ന ആൻറി ഗ്ലെയർ സ്ക്രീനുകൾ പൊട്ടിയത് കരാറുകാർക്കും തലവേദനയായി. ബോധപൂർവം തകർത്താണെങ്കിൽ അന്വേഷിച്ച് പ്രതികളെ കണ്ടെത്തണെമന്നാവശ്യപ്പെട്ട് കരാറുകാർ പൊലീസിൽ പരാതി നൽകി. 1300 രൂപയാണ് ഒരു സ്ക്രീനിെൻറ വില. തകർത്തവക്ക് പകരം പുതിയ സ്ക്രീനുകൾ ഉടൻ സ്ഥാപിക്കും. നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായുള്ള റോഡുകളുടെ ഉദ്ഘാടനം അടുത്തയാഴ്ച നടക്കാനിരിക്കേയാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.